
ഖത്തറില്‍ കോവിഡ് പ്രതിദിന ശരാശരിയില്‍ ഗണ്യമായ വര്‍ദ്ധന, സെപ്തംബര്‍ 12 – 18 ആഴ്ചയിലെ പ്രതിദിന ശരാശരി 796 ആയി, രാജ്യത്ത് നിലവില്‍ 5988 കോവിഡ് രോഗികള്‍
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറില്‍ കോവിഡ് പ്രതിദിന ശരാശരിയില്‍ ഗണ്യമായ വര്‍ദ്ധന , സെപ്തംബര്‍ 12 – 18 ആഴ്ചയിലെ പ്രതിദിന ശരാശരി 796 ആയി. ഇതില്‍ 736 കമ്മ്യൂണിറ്റി കേസുകളും 60 യാത്രക്കാര്‍ക്കിടയിലെ കേസുകളുമാണ് സെപ്തംബര്‍ 5- 11 ആഴ്ചയിലെ പ്രതിദിന ശരാശരി 610 കമ്മ്യൂണിറ്റി കേസുകളും 50 യാത്രക്കാര്‍ക്കിടയിലെ കേസുകളുമടക്കം 660 ആയിരുന്നു.
രാജ്യത്തെ മൊത്തം കോവിഡ് രോഗികള്‍ കഴിഞ്ഞ ആഴ്ചയില്‍ 5047 ആയിരുന്നത് ഈ ആഴ്ചയില്‍ 5988 ആയി ഉയര്‍ന്നിട്ടുണ്ട്.
പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ പ്രതിവാര സ്റ്റാറ്റസ് റിപ്പോര്‍ട്ട് പ്രകാരം സമൂഹത്തിനും യാത്രക്കാര്‍ക്കും ഇടയിലുള്ള പ്രതിദിന ശരാശരി കേസുകളുടെ എണ്ണത്തില്‍ ഈ ആഴ്ച വര്‍ദ്ധനവാണ് കാണിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും എടുത്ത് കളഞ്ഞെങ്കിലും ജാഗ്രതയോടെ പ്രതിരോധിക്കണമെന്ന സന്ദേശമാണ് ഈ റിപ്പോര്‍ട്ട് നല്‍കുന്നത്.
കഴിഞ്ഞ ഏഴ് ദിവസത്തിനുള്ളില്‍ കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഖത്തറില്‍ ഇതുവരെ 682 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.