
ക്യു.കെ.ഐ.സി വക്‌റ യൂനിറ്റ് ചലനം സംഗമം സംഘടിപ്പിച്ചു
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ കേരള ഇസ്ലാഹി സെന്റര്‍ മുഴുവന്‍ യൂനിറ്റുകളിലുമായി സംഘടിപ്പിക്കുന്ന ‘ചലനം’ യൂനിറ്റ് തല സംഗമം വക്‌റ യൂനിറ്റില്‍ സംഘടിപ്പിച്ചു. ശാഖാ പ്രസിഡന്റ് അബ്ദുല്‍റഊഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പരിപാടിയില്‍ സെക്രട്ടറി അബ്ദുല്‍ ഗഫൂര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരണം നടത്തി.
ക്യു.കെ.ഐ.സി. പ്രസിഡന്റ് മുജീബ് റഹ്‌മാന്‍ മിശ്കാത്തി മുഖ്യപ്രഭാഷണം നടത്തി. ഒരു സംഘത്തിലെ വ്യത്യസ്തരായ അംഗങ്ങളുമായി ഒരു സംഘാടകന്‍ ഇടപെടേണ്ടുന്ന രീതികള്‍ ഉദാഹരണ സഹിതം അദ്ദേഹം വിശദീകരിച്ചത് സദസ്യരില്‍ കൗതുകമുണര്‍ത്തി. സംഘാടനത്തിലെ ആസൂത്രണം മുതല്‍ പരിപാടി അവസാനിക്കുന്നത് വരെയുളള വ്യത്യസ്ത ഘടകങ്ങള്‍ അദ്ദേഹം ലളിതമായി വിശദീകരിച്ചു.
ക്യു.കെ.ഐ.സി. ജന: സെക്രട്ടറി സ്വലാഹുദ്ധീന്‍ സ്വലാഹി, ട്രഷറര്‍ മുഹമ്മദലി മൂടാടി, സി.പി.ശംസീര്‍ ഒ.എ.കരീം, ഷഹാന്‍ വി.കെ എന്നിവര്‍ സംബന്ധിച്ചു.ട്രഷറര്‍ ഇസ്മാഇല്‍ മൂടാടി നന്ദി പറഞ്ഞു