Breaking News
ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചു
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചു . നിക്ഷേപ നിരക്ക് , വായ്പാ നിരക്ക്, റീപര്‍ച്ചേസ് നിരക്ക് എന്നിവയിലെല്ലാം 75 ബേസിസ് പോയിന്റാണ് വര്‍ദ്ധിപ്പിച്ചത്. ഇതോടെ നിക്ഷേപ നിരക്ക് 3.75 ശതമാനവും വായ്പാ നിരക്ക് 4.5 ശതമാനവും റീപര്‍ച്ചേസ് നിരക്ക് 4 ശതമാനവുമാകും.
പുതുക്കിയ നിരക്കുകള്‍ ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരും.
ആഭ്യന്തര, അന്തര്‍ദേശീയ മാക്രോ-സാമ്പത്തിക സംഭവവികാസങ്ങള്‍ കണക്കിലെടുത്താണ് മോണിറ്ററി പോളിസി കമ്മിറ്റിയുടെ തീരുമാനമെന്ന് ക്യുസിബി ട്വീറ്റ് ചെയ്തു