Breaking News
പുതിയ അല്‍ ഖോര്‍ ഹെല്‍ത്ത് സെന്റര്‍ ഉദ്ഘാടനം ഞായറാഴ്ച
ദോഹ: പുതിയ അല്‍ ഖോര്‍ ഹെല്‍ത്ത് സെന്റര്‍ ഞായറാഴ്ച മുതല്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍ അറിയിച്ചു.
മികച്ച സേവനങ്ങള്‍ക്കുള്ള ആധുനിക സൗകര്യങ്ങളോടെയാണ് തുറക്കുന്നത്.
എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും സുരക്ഷിതവും ഉയര്‍ന്ന നിലവാരമുള്ളതും വ്യക്തി കേന്ദ്രീകൃതവുമായ ആരോഗ്യ സേവനങ്ങള്‍ വികസിപ്പിക്കുന്നതിന് സ്ഥാപനം വലിയ ഊന്നല്‍ നല്‍കുന്നുവെന്ന് പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍ വ്യക്തമാക്കി.