Archived Articles

ഡോം ഖത്തര്‍ കിക്കോഫ് ഇന്റര്‍സ്‌കൂള്‍ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് ഉജ്ജ്വല തുടക്കം

അമാനുല്ല വടക്കാങ്ങര

ദോഹ:മലപ്പുറം ജില്ലക്കാരുടെ ഖത്തറിലെ കൂട്ടായ്മയായ ഡയസ്‌പോറ ഓഫ് മലപ്പുറം (ഡോം ഖത്തര്‍ ) സംഘടിപ്പിക്കുന്ന ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന സ്‌പോര്‍ട്‌സ് ക്യാമ്പയിന്‍ ഡോം ഖത്തര്‍ കിക്കോഫ്-22 ന്റെ ഭാഗമായി ഖത്തറിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി സംഘടിപ്പിച്ച ഇന്റര്‍സ്‌കൂള്‍ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനു ആവേശോജ്ജ്വലമായ തുടക്കം.

ഒക്ടോബര്‍ 14ന് നടക്കുന്ന ഫൈനലില്‍ ബിര്‍ള പബ്ലിക് സ്‌കൂള്‍ ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളിനെ നേരിടും. അവശോജ്ജ്വലമായ സെമി ഫൈനല്‍ മത്സരങ്ങളില്‍ സമനിലയില്‍ പിരിഞ്ഞ ശാന്തിനികേതന്‍ ഇന്ത്യന്‍, എംഇഎസ് ഇന്ത്യന്‍ സ്‌കൂള്‍ എന്നിവരെ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ തളച്ചാണ് ബിര്‍ള പബ്ലിക് സ്‌കൂളും ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളും ഫൈനലില്‍ പ്രവേശിച്ചത്.

അബൂഹമൂര്‍ ഇറാനിയന്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ പ്രസിഡണ്ട് ഡോക്ടര്‍ മോഹന്‍ തോമസ് കിക്ക് ഓഫ് ചെയ്തു. ഖത്തറിന്റെ ഫുട്‌ബോള്‍ മാമാങ്കത്തിന് പിന്തുണ നല്‍കുന്ന, ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുന്ന ഡോം ഖത്തറിനെ ഡോക്ടര്‍ മോഹന്‍ തോമസ് അഭിനന്ദിച്ചു. ഡോം ഖത്തര്‍ പ്രസിഡന്റ് വിസി മഷ്ഹൂദ് അധ്യക്ഷത വഹിച്ച ചടങ്ങിന് ജനറല്‍ സെക്രട്ടറി സി.കെ അബ്ദുല്‍ അസീസ് സ്വാഗതവും, ട്രഷറര്‍ കേശവദാസ് നന്ദിയും പറഞ്ഞു.


ഖത്തറിലെ വിവിധ സ്‌കൂളുകളുടെ പ്രാതിനിധ്യത്തോടെ സംഘടിപ്പിച്ച ടൂര്‍ണമെന്റിന് ഖത്തറിന്റെ സ്‌പോര്‍ട്‌സ് സാംസ്‌കാരിക മേഖലയില്‍ നിന്നും വലിയ പിന്തുണയാണ് ലഭിച്ചതെന്ന് പ്രസിഡന്റ് വിസി മഷൂദ് പറഞ്ഞു. ഐസിബിഎഫ് ആക്ടിംഗ് പ്രസിഡന്റ് വിനോദ് നായര്‍, മുന്‍ പ്രസിഡണ്ട് സിയാദ് ഉസ്മാന്‍, ഡോക്ടര്‍ സൈബു ജോര്‍ജ്, ഡോക്ടര്‍ അന്‍വര്‍, യൂണിഖ് ഖത്തര്‍ പ്രതിനിധികള്‍, സുഹൈല്‍ ചരട, അബ്ദുല്‍ ജലീല്‍ എ കെ, നൗഫല്‍ കട്ടുപ്പാറ, അബ്ദുല്‍ റഷീദ് പിപി, വിവിധ ഫാന്‍ അസോസിയേഷനുകളെ പ്രതിനിധീകരിച്ച് ഇര്‍ഫാന്‍ പകര ( ബെല്‍ജിയം ഫാന്‍സ്), സാബിര്‍ അഹമ്മദ് ( ബ്രസീല്‍ ഫ്രാന്‍സ്), യൂനുസ് സലീം( അര്‍ജന്റീന ഫാന്‍സ്) എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു സംസാരിച്ചു.


സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി ഡോം ഖത്തറിന് നല്‍കിയ പ്രമോഷണല്‍ ഫുട്‌ബോളുകള്‍ ടൂര്‍ണമെന്റില്‍ നറുക്കെടുപ്പിലൂടെ ഉസ്മാന്‍ കല്ലന്‍, ഡോക്ടര്‍ ഷെഫീഖ് താപ്പി മമ്പാട്, എം ശ്രീധര്‍, വിതരണം ചെയ്തു.


രതീഷ് കക്കോവ്, ഉണ്ണികൃഷ്ണന്‍ എള്ളാത്ത്, ശ്രീജിത്ത് സി. പി, സുരേഷ് ബാബു പണിക്കര്‍, പ്രീതി ശ്രീധര്‍, സിദ്ദീഖ് വാഴക്കാട് എന്നിവര്‍ മത്സരങ്ങള്‍ നിയന്ത്രിച്ചു. നിയാസ് പൊന്നാനി, നിയാസ് കൈപ്പേങ്ങല്‍, യൂസഫ് പഞ്ചിളി, അഭി ചുങ്കത്തറ, അനീസ് കെടി, സൗമ്യ പ്രദീപ്, തയ്യിബ്, ഫാസില മഷ്ഹൂദ്, റുഫ്‌സാ ഷമീര്‍, ജുനൈബ സൂരജ്, സെലീന കെ, ഷഹാന, അമൃത കേശവദാസ്, ഉണ്ണിമോയി, ശരീഫ് കക്കാട്ടിരി, നാസര്‍ എന്നിവര്‍ ടൂര്‍ണമെന്റിന് നേതൃത്വം നല്‍കി.

ഒക്ടോബര്‍ 14ന് സംഘടിപ്പിക്കുന്ന ഫൈനല്‍ മത്സരത്തോടൊപ്പം വിവിധ കലാപരിപാടികളും ഇന്റര്‍ സ്‌കൂള്‍ ക്വിസ് മത്സരവും സംഘടിപ്പിച്ചിട്ടുണ്ട് എന്ന് ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനുമായി [email protected] എന്ന ഈമെയില്‍ വഴിയോ 50155524 എന്ന നമ്പറിലോ ബന്ധപ്പെടണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!