Breaking NewsUncategorized
രണ്ട് മാസത്തിനുള്ളില്‍ 1500 പരിപാടികളും 250 വര്‍ക്ക്ഷോപ്പുകളും സംഘടിപ്പിച്ച് എക്സ്പോ 2023

അമാനുല്ല വടക്കാങ്ങര
ദോഹ: ഒക്ടോബര്‍ രണ്ടിന് ആരംഭിച്ച എക്സ്പോ 2023 ദോഹ ഗ്രീന്‍ ടെക്നോളജി, സുസ്ഥിര തന്ത്രം, ഹോര്‍ട്ടികള്‍ച്ചറിലെ മികച്ച രീതികള്‍, സുസ്ഥിര കൃഷി തുടങ്ങിയ അസംഖ്യം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന വിപുലമായ പരിപാടികളും ദൈനംദിന പ്രദര്‍ശനങ്ങളും നടത്തിയതായും രണ്ട് മാസത്തിനുള്ളില്‍ 1500 പരിപാടികളും 250 വര്‍ക്ക്ഷോപ്പുകളും സംഘടിപ്പിച്ചതായും എക്സ്പോയുടെ സംഘാടക സമിതി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ഇതിനകം പത്ത് ലക്ഷത്തിലധികം പേരാണ് എക്സ്പോ സന്ദര്‍ശിച്ചത്. ഇത് എക്സ്പോ 2023 ദോഹ നേടിയ ആഗോള ആകര്‍ഷണത്തിന്റെ തെളിവാണ്, ഒപ്പം സംസ്കാരങ്ങളും പുതുമകളും കൈമാറ്റം ചെയ്യുന്നതിനുള്ള ആഗോള കേന്ദ്രമായി ഖത്തറിന്റെ വളര്‍ന്നുവരുന്ന സ്ഥാനവും ഇത് അടയാളപ്പെടുത്തുന്നു.