Breaking News
കെനിയ വാഹനാപകടം, മരിച്ചവരില്‍ അഞ്ച് പേരും മലയാളികള്‍

ദോഹ: ഇന്ന് പുലര്‍ച്ചെ കെനിയയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചവരില്‍ അഞ്ച് പേരും മലയാളികളാണെന്ന് റിപ്പോര്‍ട്ടുകള്‍.
പാലക്കാട് സ്വദേശി റിയ (41), മകള്‍ ടൈറ (7), തൃശൂര്‍ സ്വദേശികളായ ജസ്‌ന, മകള്‍ റൂഹി മെഹ്‌റിന്‍, തിരുവല്ല സ്വദേശി ഗീത സോജി ഐസക് എന്നിവരാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍
ഈദ് അവധിക്ക് ഖത്തറില്‍ നിന്ന് കെനിയയിലേക്ക് വിനോദയാത്രയ്ക്ക് പോയ ഇന്ത്യന്‍ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് 6 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി രാവിലെ തന്നെ വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.