സര്‍വകലാശാലകളുടേയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും ജിസിസി സ്‌പോര്‍ട്‌സ് ടൂര്‍ണമെന്റ് 2023 ഫെബ്രുവരിയില്‍ ദോഹയില്‍
അമാനുല്ല വടക്കാങ്ങര
ദോഹ. സര്‍വകലാശാലകളുടേയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും ജിസിസി സ്‌പോര്‍ട്‌സ് ൂര്‍ണമെന്റിന്റെ ഒമ്പതാമത് എഡിഷന്‍ 2023 ഫെബ്രുവരിയില്‍ ദോഹയില്‍ നടക്കും.
ഖത്തറിലെ ഹമദ് ബിന്‍ ഖലീഫ യൂണിവേഴ്‌സിറ്റി യൂണിവേഴ്‌സിറ്റികള്‍ക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമായി ജിസിസി സ്‌പോര്‍ട്‌സ് ടൂര്‍ണമെന്റിന്റെ ഒമ്പതാം പതിപ്പിന് ആതിഥേയത്വം വഹിക്കും. 2023 ഫെബ്രുവരി 2 മുതല്‍ 10 വരെ നടക്കുന്ന ടൂര്‍ണമെന്റ് ഫുട്‌ബോള്‍, വോളിബോള്‍, ടേബിള്‍ ടെന്നീസ്, പാഡല്‍, അത്ലറ്റിക്സ്, നീന്തല്‍ എന്നിങ്ങനെ ആറ് കായിക ഇനങ്ങളില്‍ മത്സരങ്ങള്‍ നടക്കും.
ഗള്‍ഫ് മേഖലയില്‍ നിന്നുള്ള 20 സര്‍ക്കാര്‍ സര്‍വ്വകലാശാലകളില്‍ നിന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുമായി 800 മുതല്‍ 1000 വരെ മല്‍സരാര്‍ഥികളുണ്ടാകുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്.
ടൂര്‍ണമെന്റിന്റെ എല്ലാ മത്സരങ്ങളും ടൂര്‍ണമെന്റിന്റെ ലോജിസ്റ്റിക്‌സ് പങ്കാളിയായ എജ്യുക്കേഷന്‍ സിറ്റിയിലെയും ആസ്പയര്‍ സോണ്‍ ഫൗണ്ടേഷനിലെയും കായിക മൈതാനങ്ങളിലും സൗകര്യങ്ങളിലുമാണ് നടക്കുക.
ഗള്‍ഫ് കോര്‍പ്പറേഷന്‍ കൗണ്‍സിലിന്റെ സെക്രട്ടേറിയറ്റ് ജനറലിന്റെ കുടക്കീഴില്‍ 2022 ഫെബ്രുവരിയില്‍ ഒമാനില്‍ നടന്ന 32-ാമത് മീറ്റിംഗില്‍ ആണ് അറബ് ഗള്‍ഫിലെ സര്‍വ്വകലാശാലകള്‍ക്കായുള്ള ഡീന്‍സ് ഓഫ് സ്റ്റുഡന്റ് അഫയേഴ്സ് കമ്മിറ്റി ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കാന്‍ ഹമദ് ബിന്‍ ഖലീഫ യൂണിവേര്‍സിറ്റിയെ തിരഞ്ഞെടുത്തത്.