ഖത്തറില്‍ മഴ അടിയന്തര സാഹചര്യങ്ങള്‍ക്കായുള്ള സംയുക്ത സമിതി യോഗം
അമാനുല്ല വടക്കാങ്ങര
ദോഹ. വരാനിരിക്കുന്ന കാലവര്‍ഷത്തെ നേരിടാന്‍ ആവശ്യമായ മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുനിസിപ്പാലിറ്റി മന്ത്രി അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍ സുബൈയുടെ അധ്യക്ഷതയില്‍ ഖത്തറില്‍ മഴ അടിയന്തര സാഹചര്യങ്ങള്‍ക്കായുള്ള സംയുക്ത സമിതി യോഗം ചേര്‍ന്നു.
രാജ്യത്തെ വിവിധ പ്രദേശങ്ങളില്‍ നിന്ന് എല്ലാ സമയത്തും പെട്ടെന്ന് വെള്ളം വറ്റിക്കാനുളള ടാസ്‌ക് ഫോഴ്സ്, അവശ്യ ഉപകരണങ്ങള്‍, യന്ത്രങ്ങള്‍ എന്നിവ ലഭ്യമാക്കി മഴവെള്ളം കുമിഞ്ഞുകൂടുന്നത് കൈകാര്യം ചെയ്യാനുള്ള നഗരസഭകളുടെ സന്നദ്ധത യോഗം അവലോകനം ചെയ്തു.
പൊതുമരാമത്ത് അതോറിറ്റിയുടെ ഹോട്ട്ലൈന്‍ നമ്പറുകളായ 184, 188 പ്രധാന പ്രവര്‍ത്തന കേന്ദ്രത്തിലെ ഇന്‍ബൗണ്ട് കോളുകളും റിപ്പോര്‍ട്ടുകളും സ്വീകരിക്കുന്നതിനുള്ള സംവിധാനം യോഗം പരിഗണിച്ചു. രാജ്യത്തെ മുഴുവന്‍ മുനിസിപ്പാലിറ്റികളും അടിയന്തര പ്രതികരണം ഉറപ്പാക്കാന്‍ ഏകോപനത്തിന്റെയും സഹകരണത്തിന്റെയും പ്രാധാന്യം മുനിസിപ്പാലിറ്റി മന്ത്രി ഊന്നിപ്പറഞ്ഞു.