
Archived Articles
ഇടപ്പാളയം ഖത്തര്‍ ചാപ്റ്റര്‍ ഈദ് ഓണാഘോഷ പരിപാടി
അമാനുല്ല വടക്കാങ്ങര
ദോഹ. മലപ്പുറം ജില്ലയിലെ എടപ്പാള്‍ പ്രദേശവാസികളുടെ ആഗോള പ്രവാസി കൂട്ടായ്മയായ ഇടപ്പാളയം ഖത്തര്‍ ചാപ്റ്ററിന്റെ ഈദ് ഓണാഘോഷ പരിപാടി ഈണം ഫെസ്റ്റ്-2022 സ്‌കില്‍ ഡെവലപ്മെന്റ് സെന്ററില്‍ നടന്നു.
ഇടപ്പാളയം ഗ്ലോബല്‍ പ്രസിഡന്റ് മുഹമ്മദ് കുട്ടി ഉല്‍ഘാടനം നിര്‍വഹിച്ചു.
നിരവധി പേര്‍ പങ്കെടുത്ത പരിപാടിയില്‍ ഓണപ്പൂക്കളം, ഓണസദ്യ, ശിങ്കാരിമേളം, ഒപ്പന, കോല്‍ക്കളി, മറ്റു കലാപരിപാടികള്‍, സംഗീത സന്ധ്യ തുടങ്ങിയവ ആഘോഷ പരിപാടിയെ കൂടുതല്‍ മികവുറ്റതാക്കി.
ഈണം ഫെസ്റ്റുമായി സഹകരിച്ച സ്‌പോണ്‍സേഴ്സിനും, കലാപരിപടിയില്‍ പങ്കെടുത്തവര്‍ക്കും ഇടപ്പാളയം ഖത്തര്‍ ചാപ്റ്റര്‍ സ്‌നേഹോപഹാരം നല്‍കി ആദരിച്ചു.
ആര്‍ജെ പാര്‍വതി ആഘോഷ പരിപാടികള്‍ നിയന്ത്രിച്ചു.
പ്രോഗ്രാം കണ്‍വീനര്‍ നൂറുല്‍ ഹഖ് അധ്യക്ഷത വഹിച്ച ചടങ്ങില്‍, ജോയിന്റ് സെക്രട്ടറി ശ്രീജിത്ത് നന്ദി പറഞ്ഞു.