എക്‌സ്പാറ്റ്‌സ് സ്‌പോര്‍ട്ടീവ് സ്‌പോര്‍ട്‌സ് കാര്‍ണിവല്‍ സമാപിച്ചു
അമാനുല്ല വടക്കാങ്ങര
ദോഹ. ഫിഫ 2022 ലോകകപ്പിന് ഇന്ത്യന്‍ സമൂഹത്തിന്റെ ആദരവര്‍പ്പിച്ച് ആസാദീ കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി എക്‌സ്പാറ്റ്‌സ് സ്‌പോര്‍ട്ടീവ് കള്‍ച്ചറല്‍ ഫോറവുമായി സഹകരിച്ച് സംഘടിപ്പിച്ച ഒരു വര്‍ഷം നീണ്ടുനിന്ന വിവിധ കലാ-കായിക പരിപാടികള്‍ക്ക് സ്‌പോര്‍ട്‌സ് കാര്‍ണിവലോടെ പ്രൗഢോജ്വല കൊട്ടിക്കലാശം.
സമാപനത്തിന്റെ ഭാഗമായി റയ്യാന്‍ പ്രൈവറ്റ് സ്‌കൂളില്‍ ലോകകപ്പിന് ഐക്യ ദാര്‍ഢ്യം പ്രകടിപ്പിച്ചുള്ള 2022 പേരുടെ ഗോള്‍ വല നിറയ്ക്കല്‍ നൂറൂകണക്കിന് ഫുട്ബാള്‍ ആരാധകരെ സാക്ഷിയാക്കി ബ്രസീല്യന്‍ ഫൂട്ബാളര്‍ റഫീഞ്ഞ ആദ്യ ഗോളടിച്ച് ഉദ്ഘാടനം ചെയ്തു. അല്‍ ദാന സ്വിച്ച് ഗിയര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫൈസല്‍ കുന്നത്തിന്റെ കിക്കോടെ 2022 പൂര്‍ത്തീകരിച്ചു.
സ്‌പോര്‍ട്‌സ് കാര്‍ണിവലിന്റെ സമാപനത്തില്‍ നടന്ന ‘ലോകകപ്പിനു പന്തുരുളാന്‍ ഇനി 50 ദിവസം കൂടി’ ആഘോഷ പരിപാടികളില്‍ ഖത്തര്‍ കമ്മ്യൂണിറ്റി പോലീസ് ഡിപാര്‍ട്ട്‌മെന്റ് ഡയറക്റ്റര്‍ ജനറല്‍ ബ്രിഗേഡിയര്‍ ഇബ്രാഹീം മുഹമ്മദ് റാശിദ് അല്‍ സിമയ്ഹ്, ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ കമ്മ്യൂണിക്കബിള്‍ ഡിസീസ് സെന്റര്‍ ഡയറക്ടര്‍ ഡോ.മുന അല്‍ മസ്ലമാനി, ഖത്തര്‍ റെഡ്ക്രസന്റ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മുന അല്‍ സുലൈതി, ഖത്തര്‍ സ്‌പോര്‍ട്‌സ് ഫോര്‍ ഓള്‍ ഫെഡറേഷന്‍ ആക്റ്റിവിറ്റീസ് – ഇവന്റ്‌സ് ഹെഡ് അബ്ദുല്ല മുഹമ്മദ് ദോസരി, കമ്മ്യൂണിറ്റി പോലീസ് ഡിപാര്‍ട്ട്‌മെന്റ് പബ്ലിക് റിലേഷന്‍സ് സെക്രട്ടറി മേജര്‍ തലാല്‍ മെനസ്സര്‍ അല്‍ മദൗരി, കമ്മ്യൂണിറ്റി പോലീസ് ഡിപാര്‍ട്ട്‌മെന്റ് കോഡിനേറ്റര്‍ ഡോ. കെ.എം ബഹാവുദ്ദീന്‍, അയേണ്‍ മാന്‍ ട്രയാത്ലണ്‍ ഫിനിഷര്‍ അബ്ദുസ്സമദ് കെ.സി, ഐ.സി.ബി.എഫ് ആക്ടിംഗ് പ്രസിഡണ്ട് വിനോദ് നായര്‍, ഐ.സി.സി മുന്‍ പ്രസിഡണ്ട് എ.പി മണികണ്ഠന്‍, ഇസുസു ജനറല്‍ മാനേജര്‍ ഹരി സുബ്രമണി, എക്‌സ്പാറ്റ്‌സ് സ്‌പോര്‍ട്ടീവ് പ്രസിഡണ്ട് സുഹൈല്‍ ശാന്തപുരം, കള്‍ച്ചറല്‍ ഫോറം പ്രസിഡണ്ട് എ.സി. മുനീഷ്, ഇന്ത്യന്‍ കമ്മ്യൂണിറ്റി നേതാക്കളായ ജോപ്പച്ചന്‍ തെക്കേക്കൂറ്റ്, അഡ്വ. നിസാര്‍ കോച്ചേരി, നൗഫല്‍ പാലേരി, ഹൈദര്‍ ചുങ്കത്തറ, അബ്രഹാം ജോസഫ്, എസ്.എസ് മുസ്തഫ, ഹബീബുറഹ്‌മാന്‍ കിഴിശ്ശേരി, അന്‍വര്‍ ഹുസൈന്‍, ഷാനവാസ് തുടങ്ങിയവര്‍ പങ്കെടുത്തു.
കാര്‍ണ്ണിവല്‍ കള്‍ച്ചറല്‍ ഫിയസ്റ്റ സിനിമാ താരം ഹരിപ്രശാന്ത് വര്‍മ്മ ഉദ്ഘാടനം ചെയ്തു. ദോഹയിലെ പ്രമുഖ കലാകാരന്മാരുടെ മ്യൂസിക്കല്‍ ഫ്യൂഷന്‍ ഷോ, മാജിക് ഷോ, ഗാനമേള, നൃത്ത നൃത്ത്യങ്ങള്‍ തുടങ്ങിയവ അരങ്ങേറി. കാര്‍ണ്ണിവല്‍ സന്ദര്‍ശിക്കുന്നവര്‍ക്കായി ഒരുക്കിയ ഗെയിം സോണില്‍ വിവിധ കളികളും മത്സരങ്ങളും എന്റര്‍ടെയ്ന്റ്‌മെന്റ് സോണില്‍ മൈലാഞ്ചി, കരകൗശല വസ്തുക്കള്‍, ഭക്ഷ്യ വസ്തുക്കള്‍ എന്നിവയുടെ സ്റ്റാളുകളും ലോകകപ്പ് ചരിത്രങ്ങള്‍ അനാവരണം ചെയ്യുന്ന കൊളാഷ് പ്രദര്‍ശനവും സംഘടിപ്പിച്ചിരുന്നു. ലോകകപ്പിനു യോഗ്യത നേടിയ വിവിധ ടീമുകളുടെ ആരാധകര്‍ക്കായി ഫാന്‍സ് സോണും ഒരുക്കിയിരുന്നു.
ലോകകപ്പിനായി പടുത്തുയര്‍ത്തിയ സ്റ്റേഡിയങ്ങളുടെ നാമധേയങ്ങളിലുള്ള ഗ്രൗണ്ടുകളില്‍ പെനാല്‍ട്ടി ഷൂട്ടൗട്ട്, ബോക്‌സ് ക്രിക്കറ്റ്, പഞ്ചഗുസ്തി, വടം വലി, ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റുകള്‍ അരങ്ങേറി.
ആത്മവിശ്വാസത്തോടെ ലോകകപ്പിനെ വരവേല്‍ക്കാം എന്ന തലക്കെട്ടില്‍ ഒരുമാസമായി നടന്നു വരുന്ന ശരീര ഭാരം കുറക്കല്‍ മത്സരത്തില്‍ പുരുഷ വിഭാഗത്തില്‍ സാജിദ് വെള്ളിനിപറമ്പിലും വനിതാ വിഭാഗത്തില്‍ ഷഹീന അലി അക്ബറും ജേതാക്കളായി. വിഷ്ണുരാജ്, പ്രിയങ്ക പ്രകാശ് ദമ്പതികളെ മത്സരത്തിലെ മികച്ച പ്രകടനം കാഴ്ചവെച്ച ജോഡികളായും തെരഞ്ഞെടുത്തു. വിവിധ ബി.എം.ഐ ഗ്രൂപ്പുകളില്‍ പ്രണവ് പെരുമ്പില്‍, മുഹ്‌സിന്‍ മുബാറക്, ഷഫീഖ് താജുദ്ദീന്‍, സുമയ്യ മുജീബ്, ലുലു അഹ്സന, ജുവൈരിയ്യ കെ.ടി എന്നിവര്‍ ആദ്യ സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
വടം വലിയില്‍ പുരുഷ വിഭാഗം ഫൈനലില്‍ ടീം തിരൂരിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി സാക്ക് ഖത്തര്‍ ചാമ്പ്യന്മാരായി. വനിതാ വിഭാഗത്തില്‍ ഫീനിക്‌സ് ഖത്തറിനെ പരാജയപ്പെടുത്തി 360 ഡിഗ്രീ മല്ലൂസ് ഫിറ്റ്‌നസ് ക്ലബ്ബ് കിരീടം ചൂടി. പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ അല്‍ഫ എഫ്‌സിയെ നാലിനെതിരെ 5 ഗോളുകള്‍ക്ക് പരാജയപ്പെടുത്തി അര്‍ജന്റീന ഫാന്‍സ് ഖത്തര്‍ ജേതാക്കളായി. മികച്ച ഗോള്‍കീപ്പര്‍ക്കുള്ള പുരസ്‌കാരം അര്‍ജന്റീന ഫാന്‍സിന്റെ ജംഷീര്‍ കരസ്ഥമാക്കി. ബോക്‌സ് ക്രിക്കറ്റ് ഫൈനലില്‍ സെനിത് ഖത്തറിനെ പരാജയപ്പെടുത്തി ക്ലാസ്സിക് മാംഗ്ലൂര്‍ കിരീടം ചൂടി. സെനിതിന്റെ മുഹ്‌സിന്‍ ടൂര്‍ണ്ണമെന്റിലെ മികച്ച താരമായും ക്ലാസിക് മാംഗ്ലൂരിന്റെ അഫ്താബ്, ഇമ്രാന്‍ എന്നിവര്‍ യഥാക്രമം മാന്‍ ഓഫ് ദ ഫൈനല്‍, മികച്ച ബൗളറായും തെരഞ്ഞെടുക്കപ്പെട്ടു. 80 കിലോ താഴെയുള്ള വനിതാ വിഭാഗം പഞ്ചഗുസ്തിയില്‍ നുഫൈസ എം.ആര്‍, ബിന്‍സി നിഷ എന്നിവര്‍ യഥാക്രമം ആദ്യ രണ്ട് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. 80 കിലോയ്ക്ക് മുകളിലുള്ളവരില്‍ മേഘ അബ്രഹാം, പ്രണവി കൃഷ്ണ എന്നിവര്‍ ആദ്യ രണ്ട് സ്ഥാനം കരസ്ഥമാക്കി. 80 കിലോ താഴെയുള്ള പുരുഷ വിഭാഗം പഞ്ചഗുസ്തിയില്‍ ഫൈനലില്‍ ആസിഫിനെ പരാജയപ്പെടുത്തി റിന്റോ ജോസും 80 കിലോയ്ക്ക് മുകളിലുള്ളവരുടെ ഫൈനലില്‍ ഫിറോസിനെ പരാജയപ്പെടുത്തി ഷഹീന്‍ അബ്ദുല്‍ഖാദറും ജേതാവായി.
കെയര്‍ ആന്റ് ക്യുവര്‍ ചെയര്‍മാന്‍ ഇ.പി. അബ്ദുറഹ്‌മാന്‍, കള്‍ച്ചറല്‍ ഫോറം അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ഡോ. താജ് ആലുവ, ബ്രാഡ്മ ഗ്രൂപ്പ് എം.ഡി ഹാഷിം കെ.എല്‍, ഗ്രാന്റ്മാള്‍ റീജ്യണല്‍ ഡയറക്ടര്‍ അഷ്‌റഫ് ചിറക്കല്‍, മൈക്രോ ഹെല്‍ത്ത് എച്. ആര്‍ മാനേജര്‍ അനീസ് മുഹമ്മദ്, ഓട്ടോ ഫാസ്റ്റ് ട്രാക് എം.ഡി ഷിയാസ് കൊട്ടാരം, എക്‌സ്പാറ്റ്‌സ് സ്‌പോര്‍ട്ടീവ് ജനറല്‍ സെക്രട്ടറി താസീന്‍ അമീന്‍, കള്‍ച്ചറല്‍ ഫോറം വൈസ് പ്രസിഡണ്ടുമാരായ ചന്ദ്രമോഹനന്‍, മുഹമ്മദ് കുഞ്ഞി, സജ്‌ന സാക്കി, കാര്‍ണ്ണിവല്‍ ജനറല്‍ കണ്‍വീനര്‍ റഹീം വേങ്ങേരി, കെ.ബി.എഫ് ജനറല്‍ സെക്രട്ടറി നിഹാദ് അല്‍കൗണ്‍ ഗ്രൂപ്പ് എച്. ആര്‍ മാനേജര്‍ അനീഷ് ജോര്‍ജ്ജ്, ഷാനവാസ് ബാവ സംഘാടക സമിതിയംഗങ്ങളായ മജീദ് അലി, എ.ആര്‍ അബ്ദുല്‍ ഗഫൂര്‍, അഹമ്മദ് ഷാഫി, മുഹമ്മദ് റാഫി, സഞ്ജയ് ചെറിയാന്‍, അനസ് ജമാല്‍, ഇദ്രീസ് ഷാഫി, അനീസ് റഹ്‌മാന്‍ മാള. ഡോ. നൗഷാദ്, ഷാഹിദ് ഓമശ്ശേരി, റഷീദ് കൊല്ലം കെ.ടി മുബാറക് തുടങ്ങിയവര്‍ വിജയികള്‍ക്കുള്ള ട്രോഫിയും മെഡലും, ക്യാശ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റുകളും കൈമാറി.
സിദ്ദീഖ് വേങ്ങര, അസീം എം.ടി, റഹ്‌മത്തുല്ല കൊണ്ടോട്ടി, ഷബീബ് അബ്ദുറസാഖ്, ഷമീര്‍ വി.കെ, ഹഫീസുല്ല കെ.വി, നബീല്‍ പുരയില്‍, ഫായിസ് ടി, ലിജിന്‍ രാജന്‍, ഹാരിസ്, മുഹ്‌സിന്‍ ഓമശ്ശേരി, ഷറഫുദ്ദീന്‍ എം.എസ്, മുഹമ്മദ് സമീല്‍, ജസീം ലക്കി തുടങ്ങിയവര്‍ കാര്‍ണ്ണിവലിന് നേതൃത്വം നല്‍കി.