Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived Articles

സംഗീതാസ്വാദകരുടെ ശ്രദ്ധ നേടി പറയുവാന്‍ മോഹിച്ച പ്രണയം

അമാനുല്ല വടക്കാങ്ങര

ദോഹ. വലിയവീട്ടില്‍ മീഡിയയുടെ ബാനറില്‍ ഖത്തര്‍ മലയാളിയായ പോള്‍ വലിയവീട്ടില്‍ നിര്‍മ്മിച്ച പറയുവാന്‍ മോഹിച്ച പ്രണയം സംഗീതാസ്വാദകരുടെ ശ്രദ്ധ നേടുന്നു. സ്‌കൂള്‍ കാലഘട്ടത്തിലെ ഓര്‍മ്മകളിലൂടെ സഞ്ചരിക്കുന്ന മനോഹരമായ പ്രണയഗാനവുമായാണ് ഈ മ്യൂസിക്കല്‍ ആല്‍ബം അണിയിച്ചൊരുക്കിയിരിക്കുന്നത്.

സിനിമ സംവിധായകന്‍ ലാല്‍ജോസ് ശബ്ദം നല്‍കി സപ്പോര്‍ട്ട് ചെയ്തിരിക്കുന്ന ഈ ഗാനത്തിന് സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ നിന്നും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

ആല്‍ബം സംവിധാനം ചെയ്തിരിക്കുന്നത് ഷാനു കാക്കൂര്‍ ആണ്. അഡ്വ:ഷാജി കോടങ്കണ്ടത്ത് രചന നിര്‍വ്വഹിച്ചിരിക്കുന്ന ഗാനത്തിന്റെ സംഗീത സംവിധായകന്‍ ഷെര്‍ദിന്‍ തോമസും ഗായകന്‍ നിസാം അലിയുമാണ്. എഡിറ്റിംഗ് ശ്രീകേഷ് ആര്‍. ഷജീര്‍ പപ്പയാണ് ക്യാമറ ചെയ്തിരിക്കുന്നത് .

കെവിന്‍ പോള്‍, സ്വാതിക സുമന്ത് എന്നീ താരങ്ങള്‍ വളരെ മികച്ച അഭിനയം കാഴ്ച വെച്ചിരിക്കുന്നു. ശ്രവണ സുന്ദരം എന്നതോടൊപ്പം തന്നെ മികച്ച ദൃശ്യനുഭവവും സമ്മാനിച്ചാണ് പറയുവാന്‍ മോഹിച്ച പ്രണയം മുന്നേറുന്നത്.

https://youtu.be/kgPS7Y1ev2U

Related Articles

Back to top button