Breaking News

ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി ബിസിസ് സമൂഹത്തിന് ഏറെ പ്രയോജനകരം. മഞ്ചേരി നാസര്‍

ദോഹ. ഖത്തറിലെ പ്രമുഖ അഡ്വര്‍ടൈസിംഗ് ആന്റ് ഈവന്റ് മാനേജ്‌മെന്റ് കമ്പനിയായ മീഡിയ പ്‌ളസ് വര്‍ഷം തോറും പ്രസിദ്ധീകരിക്കുന്ന ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി ബിസിസ് സമൂഹത്തിന് ഏറെ പ്രയോജനകരമാണെന്നും ഇന്തോ ഖത്തര്‍ ബിസിനസ് ബന്ധങ്ങള്‍ കൂടുതല്‍ ഊഷ്മളമാക്കുവാന്‍ സഹായിക്കുമെന്നും ഐഡിയ ഫാക്ടറി സിസിഡി ചെയര്‍മാന്‍ മഞ്ചേരി നാസര്‍ അഭിപ്രായപ്പെട്ടു. മങ്കട വൈറ്റ് മാര്‍ട്ടില്‍ നടന്ന ചടങ്ങില്‍ ഡയറക്ടറിയുടെ പതനാറാമത് പതിപ്പ് പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ 6 വര്‍ഷത്തോളമായി ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിയുമായി ബന്ധമുണ്ടെന്നും മാര്‍ക്കറ്റിംഗിലെ പുതുമയും നെറ്റ് വര്‍ക്കിംഗുമാണ് അതിന്റെ ഏറ്റവും വലിയ സവിശേഷതയെന്നും അദ്ദേഹം പറഞ്ഞു.


അയ്ദി ഊദ്‌സ് മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് ഷാനിര്‍ മാലി ഡയറക്ടറിയുടെ ആദ്യ പതിപ്പ് ഏറ്റു വാങ്ങി. ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിയുടെ ഗുണഭോക്താവാണ് താനെന്നും എല്ലാതരം ബിസിനസുകള്‍ ഏറെ സഹായകമായ ഒരു പ്രസിദ്ധീകരണമാണിതെന്നും അദ്ദേഹം പറഞ്ഞു.

മങ്കട ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി. അബ്ദുല്‍കരീം , എം. ഇ. എസ്. സംസ്ഥാന സമിതിയംഗം ഉമര്‍ തയ്യില്‍ , അസിയാന്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് മാനേജര്‍ ഷഫീഖ് കുന്നത്ത്, പ്രൈം ഡെന്റല്‍ ക്‌ളിനിക് മാനേജിംഗ് ഡയറക്ടര്‍ ഡോ. മിഷ യിന്നത്ത്, വൈറ്റ് മാര്‍ട്ട് ഡയറക്ടര്‍ അബ്ദുല്‍ മജീദ്,എച്ച്. ആര്‍. മാനേജര്‍ സമീഹ, ദുബൈ ഹൈപ്പര്‍മാര്‍ക്കറ്റ് മാനേജര്‍ റഷീദ് മാസ്റ്റര്‍, അയ്ദി ഊദ് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് മാനേജറും പ്‌ളാന്റേഷന്‍ ഇന്‍ ചാര്‍ജുമായ ഹവീന റബേക്ക, ടി.എ. ഷഫീഖ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

മീഡിയ പ്‌ളസ് മാര്‍ക്കറ്റിംഗ് മാനേജര്‍ മുഹമ്മദ് റഫീഖ് തങ്കയത്തില്‍ ഡയറക്ടറി പരിചയപ്പെടുത്തി. ഇന്ത്യക്കകത്തുനിന്നും പുറത്തുനിന്നുമായി നിരവധി പുരസ്‌കാരങ്ങള്‍ നേടിയ ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി പ്രിന്റ്, ഓണ്‍ലൈന്‍, മൊബൈല്‍ ആപ്‌ളിക്കേഷന്‍ എന്നീ മൂന്ന് മീഡിയകളിലും ലഭ്യമാണെന്നും ബിസിനസ് ബന്ധങ്ങള്‍ വളര്‍ത്താന്‍ ഏറ്റവും കാര്യക്ഷമമായ പ്രസിദ്ധീകരണമായി അംഗീകാരം നേടിയതായും അദ്ദേഹം പറഞ്ഞു.

വൈറ്റ് മാര്‍ട്ട് മങ്കട ജനറല്‍ മാനേജര്‍ ജൗഹറലി തങ്കയത്തില്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

Related Articles

Back to top button
error: Content is protected !!