Archived ArticlesUncategorized

എക്‌സ്പാറ്റ്‌സ് സ്‌പോര്‍ട്ടീവ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ എന്‍.വി.ബി.എസ് ഓവറോള്‍ ചമ്പ്യന്മാരായി

അമാനുല്ല വടക്കാങ്ങര

ദോഹ. എക്‌സ്പാറ്റ്‌സ് സ്‌പോര്‍ട്ടീവ് കള്‍ച്ചറല്‍ ഫോറവുമായി സഹകരിച്ച് സംഘടിപ്പിച്ച സ്‌പോര്‍ട്‌സ് കാര്‍ണ്ണിവലിലെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ എന്‍.വി.ബി.എസ് ഓവറോള്‍ ചമ്പ്യന്മാരായി
അമാനുല്ല വടക്കാങ്ങര

ലോകകപ്പിന് ഇന്ത്യന്‍ സമൂഹത്തിന്റെ ആദരവര്‍പ്പിച്ച് ആസാദീ കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായാണ് ഒരു വര്‍ഷം നീണ്ട് നിന്ന സ്‌പോര്‍ട്‌സ് കാര്‍ണിവല്‍ സംഘടിപ്പിച്ചത്. 28 കാറ്റഗറികളിലായി നാനൂറില്‍ പരം കായിക താരങ്ങളാണ് നാലു ദിവസങ്ങളിലായി റയ്യാന്‍ പ്രൈവറ്റ് സ്‌കൂളിലും അല്‍ അറബി സ്‌പോര്‍ട്‌സ് ക്ലബ്ബിലുമായി നടന്ന ബാഡ്മിന്റണില്‍ മാറ്റുരച്ചത്.

ഐ.സി.സി പ്രസിഡണ്ട് പി.എന്‍ ബാബുരാജന്‍ ഓവറോള്‍ ചാമ്പ്യന്മാര്‍ക്കുള്ള ട്രോഫി കൈമാറി. ഐ.സി.സി വൈസ് പ്രസിഡണ്ട് സുബ്രമണ്യ ഹെബഗ്ലു, ഖത്തര്‍ ബാഡ്മിന്റണ്‍ അസോസിയേഷന്‍ ടെക്‌നിക്കല്‍ സെക്രട്ടറി ഹെയ്കല്‍ ലഖ്ദാര്‍, ഐ.സി.ബി.എഫ് ജനറല്‍ സെക്രട്ടറി സാബിത് സഹീര്‍, ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ മാനേജിംഗ് കമ്മറ്റിയംഗങ്ങളായ സഫീര്‍ റഹ്‌മാന്‍, വര്‍ക്കി ബോബന്‍, റേഡിയോ മലയാളം സി.ഇ. ഒ അന്‍വര്‍ ഹുസൈന്‍, കള്‍ച്ചറല്‍ ഫോറം പ്രസിഡണ്ട് എ.സി. മുനീഷ്, വൈസ് പ്രസിഡണ്ടുമാരായ മുഹമ്മദ് കുഞ്ഞി, സജ്‌ന സാക്കി, ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌കൂള്‍ പ്രസിഡണ്ട് റഷീദ് അഹമ്മദ്, എക്‌സ്പാറ്റ് സ്‌പോര്‍ട്ടീവ് വൈസ് പ്രസിഡണ്ട് ചന്ദ്രമോഹന്‍, ജനറല്‍ സെക്രട്ടറി താസീന്‍ അമീന്‍, സ്‌പോര്‍ട്‌സ് കാര്‍ണിവല്‍ ജനറല്‍ കണ്‍വീനര്‍ റഹീം വേങ്ങേരി, ഓര്‍ഗ്ഗനൈസിംഗ് കമ്മറ്റിയംഗങ്ങളായ മജീദ് അലി, അബ്ദുല്‍ ഗഫൂര്‍, അനസ് ജമാല്‍, അഹമ്മദ് ഷാഫി, ഇദ്രീസ് ഷാഫി, റഷീദ് കൊല്ലം, സിദ്ദീഖ് വേങ്ങേര, മുഹമ്മദ് റാഫി, അസീം എം.ടി, ഷിബിലി യൂസഫ്, റഹ്‌മത്തുല്ല കൊണ്ടോട്ടി, തുടങ്ങിയവര്‍ വിജയികള്‍ക്കുള്ള ട്രോഫിയും മെഡലുകളും സമ്മാനത്തുകയും വിതരണം ചെയ്തു.

 

Related Articles

Back to top button
error: Content is protected !!