
Archived Articles
യാത്രയപ്പ് നൽകി
ദോഹ : 34 വർഷത്തെ ഖത്തർ ആർമിയിലെ പ്രവാസ ജീവിതം അവസാനിപ്പിച്ച് സ്വദേശത്തേക്ക് മടങ്ങുന്ന ഗുരുവായൂർ തൈക്കാട് സ്വദേശി വി.ടി. ജമാലിന്ന് സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി (സി.ഐ.സി) ഇൻഡസ്ട്രിയൽ ഏരിയ സൗത്ത് യൂണിറ്റ് യാത്രയപ്പ് നൽകി.

ചടങ്ങിൽ യൂണിറ്റ് പ്രസിഡന്റ് സലീം നെടുംപറമ്പിൽ, സെക്രട്ടറി മൻസൂർ പുതുശ്ശേരി, സി.ഐ.സി. റയ്യാൻ സോണൽ പ്രസിഡന്റ് മുഹമ്മദ് അലി ശാന്തപുരം എന്നിവർ ചേർന്ന് ഉപഹാരം കൈമാറി. എം.എസ്. അബ്ദുൽ റസാഖ്, ഹുസൈൻ കടന്നമണ്ണ, അബ്ദുൽ ജലീൽ എം. എം. എന്നിവർ സംബന്ധിച്ചു. ജമാൽ യാത്ര ചോദിച്ചു.