Breaking News
ഫിഫ 2022 ലോകകപ്പ് ഖത്തര്‍ 30 ലക്ഷത്തോളം ടിക്കറ്റുകള്‍ വിറ്റു, ഏറ്റവും കൂടുതല്‍ ടിക്കറ്റ് വിറ്റത് ഖത്തറില്‍ തന്നെ
അമാനുല്ല വടക്കാങ്ങര
ദോഹ: ഫിഫ ലോകകപ്പ് ഖത്തര്‍ 2022-ന്റെ കിക്ക് ഓഫിന് ഏകദേശം 30 ദിവസം ശേഷിക്കെ, ഏറ്റവും കൂടുതല്‍ ടിക്കറ്റുകള്‍ വിറ്റ ആദ്യ പത്ത് രാജ്യങ്ങള്‍ ആതിഥേയരായ ഖത്തര്‍ തന്നെയാണ് മുന്നില്‍.
ഇതുവരെ ഏകദേശം 30 ലക്ഷം ടിക്കറ്റുകള്‍ വിറ്റഴിച്ചപ്പോള്‍ വില്‍പ്പനയുടെ 37 ശതമാനം ഖത്തറില്‍ നിന്നാണ് . യുഎസ്എ രണ്ടാം സ്ഥാനത്തും സൗദി അറേബ്യ മൂന്നാം സ്ഥാനത്തുമാണ്. ഇംഗ്ലണ്ട്, മെക്‌സിക്കോ, യുഎഇ, അര്‍ജന്റീന, ഫ്രാന്‍സ്, ബ്രസീല്‍, ജര്‍മ്മനി എന്നിവയാണ് മറ്റ് മുന്‍നിര രാജ്യങ്ങള്‍.
നവംബര്‍ 20ന് ആതിഥേയരായ ഖത്തറും ഇക്വഡോറും തമ്മില്‍ അല്‍ ബൈത്ത് സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തോടെയാണ് ലോകകപ്പ് ആരംഭിക്കുന്നത്.