Archived Articles

ലോക കപ്പ് സമയത്ത് സാധാരണ പ്രവാസികളെ കണക്കിലെടുത്ത് കൂടുതല്‍ വിമാന സര്‍വ്വീസുകള്‍ ലഭ്യമാക്കണം. ഗപാഖ്

സുബൈര്‍ പന്തീരങ്കാവ്

ദോഹ. ലോക കപ്പ് സമയത്ത് സാധാരണ പ്രവാസികളെ കണക്കിലെടുത്ത് കൂടുതല്‍ വിമാന സര്‍വ്വീസുകള്‍ ലഭ്യമാക്കണമെന്ന് ഗപാഖ് ആവശ്യപ്പെട്ടു. ഖത്തറില്‍ ലോകകപ്പ് നടക്കുന്ന സാഹചര്യത്തില്‍ ടിക്കറ്റ് നിരക്ക് വളരെ കൂടുതലായതിനാല്‍ ഈ സമയങ്ങളില്‍ നാട്ടില്‍ നിന്നും ജോലിക്കായി എത്തേണ്ട സാധാരണ പ്രവാസികളെ സംബന്ധിച്ചിടത്തോളം വലിയ പ്രയാസമാണ് അനുഭവിക്കുന്നത്.
കേരളത്തിലെ എയര്‍ പോര്‍ട്ടുകളില്‍ നിസ് ആവശ്യത്തിന് അധിക സര്‍വ്വീസുകള്‍ നടത്തുകയാണ് ഈ പ്രശ്‌നത്തിന് അല്‍പമെങ്കിലും ആശ്വാസം പകരുകയെന്ന് ഗള്‍ഫ് കാലിക്കറ്റ് എര്‍ പാസഞ്ചാര്‍സ് അസോസിയേഷന്‍ യോഗം വിലയിരുത്തി.

ഇന്ത്യയില്‍ നിന്ന് ഖത്തര്‍ അടക്കമുള്ള ഗള്‍ഫ് നാടുകളിലേക്കും തിരിച്ചും അനുവദിച്ച സീറ്റ് ക്വാട്ട ഏറെക്കാലമായി കേന്ദ്ര സര്‍ക്കാര്‍ പുതുക്കിയിട്ടില്ല. വ്യോമയാന രംഗം, വിശിഷ്യാ ഗള്‍ഫിലേക്കുള്ള യാത്ര ഏറെ വര്‍ദ്ധിക്കുമ്പോഴും ഈ നിലപാട് തുടരുന്നതിനാലാണ് ഏറെ തുക ടിക്കറ്റിനായും മറ്റും വരുന്നതെന്നും യോഗം അഭിപ്രായപ്പെട്ടു. ഇതിനായി സര്‍ക്കാറിന്റെ ശ്രദ്ധ വേണമെന്നും പ്രവാസി സംഘടനകളും ജനപ്രതിനിധികളും വിഷയം പ്രാധാന്യത്തോടെ പരിഗണിക്കണമെന്നും യോഗം അഭ്യര്‍ത്ഥിച്ചു.

പ്രസിഡന്റ് കെ.കെ. ഉസ്മാന്‍ ആദ്ധ്യക്ഷം വഹിച്ചു. ജനല്‍ സെക്രട്ടറി ഫരീദ് തിക്കോടി സ്വാഗതം പറഞ്ഞു. ഓര്‍ഗനൈസിംഗ് സെക്രട്ടറി അബ്ദുല്‍ റഊഫ് കൊണ്ടോട്ടി വിഷയമവതരിപ്പിച്ചു.
മേല്‍ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള -കേന്ദ്ര സര്‍ക്കാറുകള്‍, എം.പിമാര്‍ തുടങ്ങിയവര്‍ക്ക് ഇമെയില്‍ സന്ദേശം അയക്കുകയും ചെയ്തു.

അറളയില്‍ അഹമ്മദ് കുട്ടി, എ. ആര്‍ ഗഫൂര്‍, ശാഫി മൂഴിക്കല്‍, കോയ കോടങ്ങാട്, മുസ്തഫ ഏലത്തൂര്‍, ഗഫൂര്‍ കോഴിക്കോട്, അന്‍വര്‍ ബാബു വടകര എന്നിവര്‍ സംസാരിച്ചു.
ഹബീബു റഹ്‌മാന്‍ കിഴിശ്ശേരി സമാപന ഭാഷണം നടത്തി.

Related Articles

Back to top button
error: Content is protected !!