സൂഖ് വാഖിഫ് താല്‍ക്കാലിക കിയോസ്കുകള്‍ക്കായി അപേക്ഷ ക്ഷണിച്ചു
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറിന്റെ സ്വന്തം പൈതൃക വിപണിയായ സൂഖ് വാഖിഫ് കാര്‍ട്ടുകള്‍ക്കും കിയോസ്ക്കുകള്ക്കുമായി താല്‍ക്കാലിക ഇടങ്ങള്‍ ലഭ്യമാണെന്ന് പ്രഖ്യാപിച്ച് വെണ്ടര്‍മാരെ ക്ഷണിച്ചു.
ചൂടുള്ളതും തണുത്തതുമായ പാനീയങ്ങള്‍, ലഘുഭക്ഷണം, ഐസ്ക്രീമും മധുരപലഹാരങ്ങളും, സുവനീര്‍ സമ്മാനങ്ങളും കളിപ്പാട്ടങ്ങളും മുതലായവ വില്ക്കുന്നവരുടെ വാണിജ്യ ആവശ്യങ്ങള്‍ക്കാണ് സ്ഥലം ലഭിക്കുക.
സാധുവായ വാണിജ്യ ലൈസന്‍സ്, കിയോസ്കിലെ തൊഴിലാളികള്‍ക്കുള്ള ആരോഗ്യ സര്‍ട്ടിഫിക്കറ്റ്, വണ്ടിയുടെ/ബൂത്തിന്റെ ഫോട്ടോയും അതിന്റെ വലിപ്പവും അടക്കം പിഡിഎഫ് ഫോര്‍മാറ്റിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
അപേക്ഷകള്‍ ഒക്ടോബര്‍ 30 വരെ [email protected] എന്ന സൂഖ് വാഖിഫ് ഇ-മെയിലിലേക്ക് അയക്കാം.
ഖത്തറിലെ സുപ്രധാന ടൂറിസം ലാന്‍ഡ്മാര്‍ക്കുകളിലൊന്നായ സൂഖ് വാഖിഫ് പ്രദേശത്തെ ഏറ്റവും പ്രശസ്തമായ പരമ്പരാഗത നാടോടി വിപണികളിലൊന്നായി കണക്കാക്കപ്പെടുന്നു. വിവിധ പരമ്പരാഗത സാധനങ്ങള്‍ സ്റ്റാളുകളില്‍ പ്രദര്‍ശിപ്പിക്കുകയും വില്‍ക്കുകയും ചെയ്യുന്നതിനാല്‍ നിരവധി ടൂറിസ്റ്റുകളാണ് സൂഖ് വാഖിഫ് സന്ദര്‍ശിക്കാറുള്ളത്.