Breaking News

തുറന്ന സണ്‍റൂഫുള്ള വാഹനങ്ങളില്‍ കുട്ടികളുമായി യാത്ര ചെയ്യുന്നത് അപകടകരമാണെന്ന് എച്ച്എംസി

അമാനുല്ല വടക്കാങ്ങര

ദോഹ: അന്തരീക്ഷത്തിലെ താപനില കുറഞ്ഞ സാഹചര്യത്തില്‍ പലരും തുറന്ന സണ്‍റൂഫുള്ള വാഹനങ്ങളില്‍ കുട്ടികളുമായി യാത്ര ചെയ്യുന്നുണ്ടെന്നും ഇത് ഏറെ അപകടകരമായതിനാല്‍ ജാഗ്രത പാലിക്കണമെന്നും ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ ഹമദ് ട്രോമ സെന്ററിലെ ഹമദ് ഇന്‍ജുറി പ്രിവന്‍ഷന്‍ പ്രോഗ്രാം കുടുംബങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു.

ഓരോ തവണയും വാഹനത്തില്‍ കയറുമ്പോഴും ഇറങ്ങുമ്പോഴും ഊന്നിപ്പറയുന്ന പ്രധാന കാര്യങ്ങളിലൊന്നാണ് കുട്ടികളുടെ കാര്‍ സുരക്ഷയെന്ന് എച്ച്എംസിയുടെ ഹമദ് ട്രോമ സെന്ററിന്റെ കമ്മ്യൂണിറ്റി ഔട്ട്‌റീച്ച് വിഭാഗമായ എച്ച്‌ഐപിപി ഡയറക്ടര്‍ ഡോ. റാഫേല്‍ കണ്‍സുന്‍ജി പറഞ്ഞു.അവര്‍ സീറ്റ് ബെല്‍റ്റ് ധരിക്കുന്നുവെന്നും തലയോ കൈയോ ജനലിലൂടെയോ സണ്‍റൂഫുകള്‍ക്ക് പുറത്തേക്കോ ഇടുന്നില്ലെന്നും ഉറപ്പുവരുത്തേണ്ടത് രക്ഷിതാക്കളുടെ ബാധ്യതയാണെന്ന് അദ്ദേഹം പറഞ്ഞു.

വാഹനങ്ങളുടെ ജനാലകള്‍ പൂര്‍ണ്ണമായും തുറന്ന് വാഹനമോടിക്കുന്നതും , വാഹനം നീങ്ങുമ്പോള്‍ തുറന്ന സണ്‍റൂഫുകളില്‍ കുട്ടികളെ കയറാന്‍ അനുവദിക്കുന്നതുമൊക്കെ അപകടരമാണെന്നാണ് സുരക്ഷ വിദഗ്ധര്‍ ചൂണ്ടികാണിക്കുന്നത്.

Related Articles

Back to top button
error: Content is protected !!