ഗോള്‍ സോക്കര്‍ കപ്പ്, ബ്രസീല്‍ ഫാന്‍സ് ജേതാക്കള്‍
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറിലെ പ്രമുഖ യുവജന സംഘടനയായ ഫോക്കസ് ഇന്റര്‍നാഷണല്‍ ഖത്തര്‍ റീജ്യന്‍ സംഘടിപ്പിച്ച ഫുട്‌ബോള്‍ ഫാന്‍സുകള്‍ക്കായുള്ള സോക്കര്‍ കപ്പ് മത്സരത്തില്‍ ബിദ എഫ് സിക്കെതിരെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ നേടി ഖത്തറിലെ ബ്രസീല്‍ ടീം ആരാധകരുടെ കൂട്ടായ്മയായ ബ്രസീല്‍ ഫാന്‍സ് ഖത്തര്‍ ജേതാക്കളായി.
ഗോള്‍ സോക്കര്‍ എന്ന പേരില്‍ പതിനാറ് ടീമുകള്‍ മാറ്റുരച്ച മത്സരം മിസൈമീറിലെ ഹാമില്‍ട്ടണ്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ വെച്ച് രണ്ട് ദിവസങ്ങളിലായാണ് നടന്നത്.
ലൂസേര്‍സ് ഫൈനല്‍ മത്സരത്തില്‍ ബില്‍ ഗാനിം ബോയ്‌സിനെ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി സ്‌പൈക്കേര്‍സ് എഫ് സി മൂന്നാം സ്ഥാനം നേടി. അര്‍ജന്റീന ഫാന്‍സ്, എപ്പാക്ക് എഫ് സി, ആല്‍ഫ എഫ് സി, സോക്കര്‍ ബോയ്‌സ്, റോവേര്‍സ് എഫ് സി, ഒലേ എഫ് സി, ഫ്രൈഡേ എഫ് സി, ആസ്റ്റ് കോ എഫ് സി, ഡിഫന്റേര്‍സ് എഫ് സി, ഓര്‍ബിറ്റ് എഫ് സി, വൈകിംങ്‌സ് എഫ് സി, ന്യൂട്ടണ്‍ എഫ് സി എന്നിവരാണ് പങ്കെടുത്ത മറ്റു ടീമുകള്‍.
ചാമ്പ്യന്‍മാര്‍ക്കുള്ള ട്രോഫി ഫോക്കസ് ഇന്റര്‍നാഷണല്‍ ഖത്തര്‍ റീജ്യന്‍ സി ഇ ഒ ഹാരിസ് പി ടി, സി ഒ ഒ അമീര്‍ ഷാജി, ഫോക്കസ് ഇന്റര്‍നാഷണല്‍ ഇവന്റ് മാനേജര്‍ അസ്‌കര്‍ റഹ്‌മാന്‍ എന്നിവര്‍ വിതരണം ചെയ്തു. വിജയികള്‍ക്കായുള്ള കാഷ് പ്രൈസുകളും മറ്റു സമ്മാനങ്ങളും റേഡിയോ സുനോ ആര്‍ ജെ വിനു, മിയമിയ മാര്‍ക്കറ്റിംങ് എക്‌സിക്യൂട്ടീവ് കെല്‍വിന്‍, കാലിക്കറ്റ് നോട്ട്ബുക്ക് മാനേജര്‍ റിനീഷ്, മൊമന്റം മീഡിയ മാനേജര്‍ സഹീര്‍ എന്നിവരും വിജയികള്‍ക്കും റഫറിമാര്‍ക്കുമുള്ള മെഡലുകള്‍ റിയാദ മെഡിക്കല്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. കലാം, ഫോക്കസ് ഇന്റര്‍നാഷണല്‍ ഖത്തര്‍ റീജ്യന്‍ മാര്‍ക്കറ്റിംങ് മാനേജര്‍ ഹമദ് ബിന്‍ സിദ്ധീഖ്, എച്ച് ആര്‍ മാനേജര്‍ ഫായിസ് എളയോടന്‍, ഫോക്കസ് ഇന്റര്‍നാഷണല്‍ മാര്‍ക്കറ്റിംങ് മാനേജര്‍ താജുദ്ദീന്‍ മുല്ലവീടന്‍ എന്നിവരും വിതരണം ചെയ്തു.
ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടി മികച്ച കളിക്കാരനായി തെരെഞ്ഞെടുക്കപ്പെട്ട ബ്രസീല്‍ ഫാന്‍സ് താരം റഈസിനുള്ള ബെസ്റ്റ് പ്ലേയര്‍ ട്രോഫി ഫൈവ് പോയിന്റ് എന്റര്‍ടൈന്‍മെന്റ് ഡയറക്ടര്‍ സിബി സമ്മാനിച്ചു.
ഫാന്‍സുകളും ഫുഡ്‌ബോളിനെ ഇഷ്ടപ്പെടുന്നവരുമായ കാണികളുടെ പങ്കാളിത്തം, സംഘാടന മികവ്, കഴിവുറ്റ വളണ്ടിയര്‍മാരുടെ നേതൃത്വം, പ്രൊഫഷണല്‍ റഫറിമാരുടെ നിയന്ത്രണം, ഖത്തറിലെ അറിയപ്പെടുന്ന കളിക്കാരുടെയും സാമൂഹ്യ-സാംസ്‌കാരിക രംഗത്തെ വിശിഷ്ടാതിഥികളുടെയും സാന്നിധ്യം എന്നിവ കൊണ്ട് ശ്രദ്ധേയമായിരുന്നു മത്സര പരിപാടികള്‍.
പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകന്‍ അബ്ദുറഊഫ് കൊണ്ടോട്ടി, ക്യൂ ഐ ഐ സി പ്രസിഡണ്ട് കെ എന്‍ സുലൈമാന്‍ മദനി, ഫോക്കസ് ഇന്റര്‍നാഷണല്‍ സി ഇ ഒ ഷമീര്‍ വലിയവീട്ടില്‍, അഡൈ്വസറി ചെയര്‍മാന്‍ ഡോ. നിഷാന്‍ പുരയില്‍, ക്യൂ ഐ എഫ് പ്രതിനിധി നിസ്താര്‍ പട്ടേല്‍, അല്‍മുഫ്ത റെന്റ് എ കാര്‍ ജനറല്‍ മാനേജര്‍ സിയാദ് ഉസ്മാന്‍, റേഡിയോ സുനോ എം ഡി അമീര്‍ അലി തുടങ്ങി പ്രമുഖര്‍ വ്യത്യസ്ത സെഷനുകളിലായി പങ്കെടുത്തു.
പരിപാടിക്ക് ഫോക്കസ് ഇന്റര്‍നാഷണല്‍ ഖത്തര്‍ റീജ്യന്‍ സി എഫ് ഒ സഫീറുസ്സലാം, സ്‌പോര്‍ട്‌സ് മാനേജര്‍ അനീസ് സി ഹനീഫ്, ഇവന്റ് മാനേജര്‍ മൊയ്ദീന്‍ ഷാ, ക്യൂ എ ക്യൂ സി മാനേജര്‍ റാഷിക് ബക്കര്‍ എന്നിവര്‍ നേതൃത്വം നല്‍കി. അഡ്മിന്‍ മാനേജര്‍ അമീനുര്‍റഹ്‌മാന്‍ എ എസ്, ഡെപ്യൂട്ടി സി ഇ ഒ നാസര്‍ ടി പി, മിദ് ലാജ് ലത്തീഫ്, ആശിക് ബേപ്പൂര്‍, യുസുഫ് ബിന്‍ മഹ്‌മൂദ്, സജീര്‍ പുനത്തില്‍, മുസ്തഫ തിരുവങ്ങൂര്‍, അസ്ഹര്‍ നൊച്ചാട് എന്നിവര്‍ പരിപാടി നിയന്ത്രിച്ചു.