ടോസ്റ്റ്മാസ്റ്റര്‍സ് ഏരിയ കോണ്‍ഫ്‌ലുവന്‍സ് മീറ്റിംഗ്
അമാനുല്ല വടക്കാങ്ങര
ദോഹ. ടോസ്റ്റ്മാസ്റ്റര്‍സ് ഏരിയ കോണ്‍ഫ്‌ലുവന്‍സ് മീറ്റിംഗ് അല്‍ നാസര്‍ ഗാര്‍ഡന്‍സില്‍ നടന്നു.
ഓരോ ഏരിയയിലുള്ള ടോസ്റ്റ്മാസ്റ്റര്‍മാര്‍ പരസ്പരം പരിചയപ്പെടാനും പ്രചോദിപ്പിക്കാനും ഒത്തുചേരുന്ന ആഘോഷമാണു കോണ്‍ഫ്‌ലുവന്‍സ് മീറ്റിംഗ്.
ഗുഡ്വില്‍ ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബ്ബ്, അറോറ ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബ്ബ്, മൈന്‍ഡ്ട്യൂണ്‍സ് വേവ്സ് ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബ്ബ് എന്നിവയുടെ പ്രസിഡന്റുമാരും അംഗങ്ങളും അടങ്ങുന്ന ഏരിയ 26 ന്റെ ഡയറക്ടര്‍ അബ്ദുല്ല പൊയിലിന്റെ നേതൃത്വത്തിതിലാണ് യോഗം ചേര്‍ന്നത് .
മൂന്ന് ക്ലബ്ബുകളിലെയും അംഗങ്ങളെയും സജീവമായി പങ്കെടുപ്പിച്ച പരിപാടിയില്‍ മുന മോയിസായിരുന്നു സംഗമം കണ്‍വീനര്‍. സമ്മേളനത്തില്‍ മുന്‍കാല ചാമ്പ്യന്‍ ഡി.ടി.എംഅഭിഷേക് ക്ലാസ് എടുത്തു സംസാരിച്ചു ,റീജ്യന്‍ 11 ഉപദേഷ്ടാവ് ഡിടിഎം സുന്ദരേശന്‍ രാജേശ്വര്, ഡിസ്ട്രിക്ട് 116 ഡയറക്ടര്‍ ഡിടിഎം രാജേഷ് വിസി, ഡിവിഷന്‍ ജി ഡയറക്ടര്‍ ടിഎം സല്‍മാന്‍ ഹില്‍മി , പ്രസിഡന്റുമാരായ ബഷീര്‍ അഹമ്മദ് , മിഷേല്‍ , പൂര്‍ണിമ തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു.