Uncategorized

വികലാംഗരായ കുട്ടികള്‍ക്കായുള്ള ഖത്തറിലെ ആദ്യ നഴ്സറി ഉദ്ഘാടനം ചെയ്തു

അമാനുല്ല വടക്കാങ്ങര

ദോഹ: വികലാംഗരായ കുട്ടികള്‍ക്കായുള്ള ഖത്തറിലെ ആദ്യ നഴ്സറി വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം ഉദ്ഘാടനം ചെയ്തു.

അബു ഹമൂര്‍ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന പുതിയ നഴ്സറിയുടെ കാഴ്ചപ്പാട് വൈകല്യമുള്ള കുട്ടികള്‍ക്ക് സമഗ്രമായ മാനസികവും സാമൂഹികവും ശാരീരികവും അക്കാദമികവുമായ വികസനം കൈവരിക്കുന്നതിന് സൗകര്യമൊരുക്കുകയെന്നതാണ് . കുട്ടികള്‍ക്ക് ഉയര്‍ന്ന നിലവാരത്തിലുള്ള പരിചരണവും ഗുണനിലവാരമുള്ള വിദ്യാഭ്യാസവും നല്‍കുന്നതിനുള്ള ആദ്യകാല ഇടപെടലുകളും സമഗ്രമായ സേവനങ്ങളും നല്‍കുകയാണ് സെന്റര്‍ ലക്ഷ്യം വെക്കുന്നത്.

നഴ്സറിയുടെ ഉദ്ഘാടനം വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിലെ പ്രൈവറ്റ് എജ്യുക്കേഷന്‍ അഫയേഴ്സ് അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി ഒമര്‍ അല്‍ നാമ നിര്‍വഹിച്ചു. ഇസ്ലാമിക മൂല്യങ്ങള്‍, ഖത്തര്‍ സംസ്‌കാരം, തത്വങ്ങള്‍ എന്നിവയുടെ പ്രചാരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് അറബിയിലും ഇംഗ്ലീഷിലും പരിചരണത്തിനും വിദ്യാഭ്യാസത്തിനുമായി രണ്ട് പ്രോഗ്രാമുകളാണ് ഇവിടെ നല്‍കുന്നത്. അറബി ഭാഷയുടെ മറ്റ് സവിശേഷതകളും പ്രോഗ്രാമുകളും പ്രവര്‍ത്തനങ്ങളും വികലാംഗരായ കുട്ടികളെ സേവിക്കുന്നതില്‍ നഴ്‌സറികള്‍ക്ക് മാതൃകയാക്കാവുന്നവയാണ്.

 

Related Articles

Back to top button
error: Content is protected !!