
Archived Articles
സൗത്ത് കേരള എക്‌സ്പാറ്റ് അസോസിയേഷന്‍ ലോകകപ്പ് ക്വിസ്സ് ഒക്ടോബര്‍ 30 മുതല്‍
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ മലയാളി സാമൂഹിക കൂട്ടായ്മയായ സൗത്ത് കേരള എക്‌സ്പാറ്റ് അസോസിയേഷന്‍ (സ്‌കിയ ഖത്തര്‍ ) ലോക കപ്പ് ഫുട്ബാള്‍ ചരിത്രത്തെ ആസ്പദമാക്കി ക്വിസ് മത്സരം സംഘടിപ്പിക്കുന്നു.
വാട്‌സ് ആപ്പിലൂടെ സംഘടിപ്പിക്കുന്ന മത്സരം ഒക്ടോബര്‍ 30 മുതല്‍ ആരംഭിച്ച് 21 ദിവസം നീണ്ടു നില്‍ക്കും. എല്ലാ ദിവസവും ഒരു വിജയിക്കും,മത്സരാവസാനം ഗ്രാന്‍ഡ് ഡ്രോയിലൂടെ വിജയികളാക്കുന്നവര്‍ക്കും ആകര്‍ഷകമായ സമ്മാനങ്ങളാണ് സ്‌കിയ ഒരിക്കിയിരുക്കുന്നത്.
രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും 50331728,55198270 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.