Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ദോഹ മെട്രോ റെഡ് ലൈനിലും ലുസൈല്‍ ട്രാമിലും നാളെ ബദല്‍ സര്‍വീസുകള്‍

അമാനുല്ല വടക്കാങ്ങര

ദോഹ. ദോഹ മെട്രോ റെഡ് ലൈനിലും ലുസൈല്‍ ട്രാമിലും നാളെ ബദല്‍ സര്‍വീസുകളായിരിക്കുമെന്ന് ഖത്തര്‍ റെയില്‍ അറിയിച്ചു.അല്‍ വക്രയ്ക്കും ലുസൈല്‍ ക്യുഎന്‍ബിക്കും ഇടയില്‍ ഓരോ 5 മിനിറ്റിലും ബസുകള്‍ സര്‍വീസ് നടത്തും. ഹമദ് ഇന്റര്‍നാഷണല്‍ എയര്‌പോര്‍ട്ടിനും ഫ്രീ സോണിനും ഇടയില്‍ ബസുകള്‍ ഓരോ 15 മിനിറ്റിലുമാണ് സര്‍വീസ് നടത്തുക.

കത്താറ, റാസ് ബു ഫോണ്ടാസ് മെട്രോ സ്റ്റേഷനുകളില്‍ ഈ ബസുകള്‍ നിര്‍ത്തില്ലെന്ന് ദോഹ മെട്രോ വ്യക്തമാക്കി. മെട്രോ സ്റ്റേഷന്‍ ഷെല്‍ട്ടര്‍ 1 ന് സമീപമുള്ള അല്‍ വക്ര ബസ് സ്റ്റേഷനില്‍ നിന്നാണ് ഈ സര്‍വീസ് പ്രവര്‍ത്തിക്കുകയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എം 126 ഒഴികെയുള്ള എല്ലാ മെട്രോലിങ്കും മെട്രോ എക്സ്പ്രസ്സും സാധാരണ പോലെ പ്രവര്‍ത്തിക്കും. എം 126, ഓരോ 20 മിനിറ്റിലും റാസ് ബു ഫെണ്ടാസിന് പകരം ഫ്രീ സോണ്‍ ഷെല്‍ട്ടര്‍ 2 ല്‍ നിന്നാണ് സര്‍വീസ് നടത്തുക.

ലുസൈല്‍ ഏരിയയില്‍ യാത്ര ചെയ്യാന്‍, മെട്രോ എക്സ്പ്രസ് ബുക്കിംഗ് നാളെ മുതല്‍ / ലെഗ്‌തൈഫിയ മെട്രോ സ്റ്റേഷന്‍ വരെ മാത്രമേ ലഭ്യമാകൂ. ഖത്തര്‍ യൂണിവേഴ്‌സിറ്റി മെട്രോ സ്റ്റേഷനും (എന്‍ട്രന്‍സ് 1) ലുസൈല്‍ മറീനയ്ക്കും ഫോക്‌സ് ഹില്‍സ് സൗത്തിനും ഇടയിലാണ് മെട്രോലിങ്ക് എം 147 പ്രവര്‍ത്തിക്കുക.

Related Articles

Back to top button