Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived Articles

ഖത്തര്‍ ഫുട്‌ബോള്‍ ഫാന്‍സ് അസോസിയേഷന്‍ രൂപീകരിച്ചു

റഷാദ് മുബാറക്

ദോഹ. ഫിഫ 2022 വിലെ ഖത്തര്‍ ഫുട്‌ബോള്‍ ടീമിന് പിന്തുണയയുമായി മലയാളികള്‍ ഖത്തര്‍ ഫുട്‌ബോള്‍ ഫാന്‍സ് അസോസിയേഷന്‍ രൂപീകരിച്ചു. ഫിഫ വേള്‍ഡ് കപ്പിന് ഖത്തര്‍ ഫുട്‌ബോള്‍ ടീമിന്റെ ആരാധകരായ ഒരു കൂട്ടം മലയാളികള്‍ കോര്‍ണിഷില്‍ ഒത്തു ചേര്‍ന്നാണ് സംഘടന രൂപീകരിച്ചത്.
ഖത്തര്‍ ഫുട്‌ബോള്‍ ടീമിന് പിന്തുണ പ്രഖ്യാപിച്ച് ‘ ഖത്തര്‍ ഫുട്‌ബോള്‍ ഫാന്‍സ് അസോസിയേഷന്‍ എന്ന സംഘടന രൂപീകരിച്ചു. ബഷീര്‍ യു.കെ അധ്യക്ഷത വഹിച്ച യോഗത്തില്‍ സുബീര്‍ വി.ടി സ്വാഗതം പറഞ്ഞു.

സംഘടനയുടെ മുന്നോട്ടുള്ള പ്രവര്‍ത്തനത്തിനു വേണ്ടി

സുബീര്‍. പി.ടി (പ്രസിഡന്റ്), ബഷീര്‍. യു.കെ(സെക്രട്ടറി)അമീന്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. ജാഫര്‍ , ഓമന (വൈസ് പ്രസിഡന്റ് മാര്‍) ,നവാസ്. കെ, മാലിക് (ജോയിന്റ് സെക്രട്ടറിമാര്‍) ബിജോയ് (അിഷണല്‍ ട്രഷറര്‍)അനസ് (കണ്‍വീനര്‍ ) നിസാര്‍
(മീഡിയ കോര്‍ഡിനേറ്റര്‍) അക്ബര്‍ ( ഐടി) എന്നിവരടങ്ങുന്ന കമ്മറ്റി രൂപീകരിച്ചു.

Related Articles

Back to top button