Breaking News

നവംബര്‍ 1 മുതല്‍ ഡിസംബര്‍ 19 വരെ സെന്‍ട്രല്‍ ദോഹയില്‍ ഗതാഗത നിയന്ത്രണം

അമാനുല്ല വടക്കാങ്ങര

ദോഹ:രാജ്യം ലോകകപ്പിന് ആതിഥ്യമരുളുന്നതിന്റെ ഭാഗമായി നവംബര്‍ 1 മുതല്‍ ഡിസംബര്‍ 19 വരെ സെന്‍ട്രല്‍ ദോഹയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് സുപ്രീം കമ്മിറ്റി ഓഫ് ഡെലിവറി ആന്‍ഡ് ലെഗസി സോഷ്യല്‍ മീഡിയയിലൂടെ പൊതുജനങ്ങളെ ഓര്‍മ്മിപ്പിച്ചു. ഗതാഗത നിയന്ത്രണങ്ങളെക്കുറിച്ച് ബോധവാന്മാരാവുകയും സാധ്യമായ ബദല്‍ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തുകയും ചെയ്യുവാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം.

ഫിഫ 2022 ലോകകപ്പ് ഖത്തറിനുള്ള തയ്യാറെടുപ്പിനായി നവംബര്‍ 1 ചൊവ്വാഴ്ച മുതല്‍ ഡിസംബര്‍ 19 വരെ ദോഹ കോര്‍ണിഷിലേക്ക് വാഹനങ്ങള്‍ അനുവദിക്കില്ലെന്നും കോര്‍ണിഷ് പൂര്‍ണമായും കാല്‍നടയാത്രക്കാര്‍ക്കായി സമര്‍പ്പിക്കുമെന്നും എസ്സി ട്വിറ്ററില്‍ അറിയിച്ചു.

സെന്‍ട്രല്‍ ദോഹയിലെത്താന്‍ ആഗ്രഹിക്കുന്ന ആരാധകര്‍ക്ക്, അല്‍ ബിദ്ദ പാര്‍ക്കിലും പരിസരത്തും നടക്കുന്ന ഇവന്റുകള്‍, ആകര്‍ഷണങ്ങള്‍, ഫിഫ ഫാന്‍ ഫെസ്റ്റിവല്‍ എന്നിവയില്‍ പങ്കെടുക്കാന്‍ ഒന്നിലധികം പൊതുഗതാഗത സൗകര്യങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്.

സെന്‍ട്രല്‍ ദോഹയിലേക്ക് പ്രവേശിക്കുന്നതിനുള്ള വിവിധ ഗതാഗത മാര്‍ഗ്ഗങ്ങള്‍ ചുവടെ:

ടാക്‌സി & റൈഡ്‌ഷെയര്‍

അഷ്ഗല്‍ ടവര്‍, അല്‍ ബിദ്ദ പാര്‍ക്ക് ഖലീഫ ടെന്നീസ് ആന്‍ഡ് സ്‌ക്വാഷ് കോംപ്ലക്‌സ്, സൂഖ് വാഖിഫ്, മ്യൂസിയം ഓഫ് ഇസ്ലാമിക് ആര്‍ട്ട് പാര്‍ക്ക്, പഴയ ദോഹ തുറമുഖം എന്നിവ പിക്കപ്പ് ആന്റ് ഡ്രോപ്പ് ഓഫ് സോണുകളായിരിക്കും.

ദോഹ മെട്രോ

അല്‍ ബിദ്ദ പാര്‍ക്ക്, കോര്‍ണിഷ് (എക്‌സിറ്റ് മാത്രം) വെസ്റ്റ് ബേ ഖത്തര്‍ എനര്‍ജി എന്നിവയാണ് അടുത്തുള്ള മെട്രോ സ്റ്റേഷനുകള്‍:


ബസുകള്‍

ആക്ടിവേഷനുകള്‍ എളുപ്പമാക്കുന്നതിന് സെന്‍ട്രല്‍ ദോഹയ്ക്ക് ചുറ്റും ഒരു സൗജന്യ ഷട്ടില്‍ ലൂപ്പ് ലഭ്യമാകും. ഹയ്യ ടു ഖത്തര്‍ 2022 ആപ്പിലോ മൊവാസലാത്ത് വെബ്സൈറ്റിലോ റൂട്ടുകള്‍ ലഭ്യമാണ്.

പാര്‍ക്ക് & റൈഡ്

സെന്‍ട്രല്‍ ദോഹയില്‍ പാര്‍ക്കിംഗ് സ്ഥലങ്ങള്‍ പരിമിതമാണ്. കോര്‍ണിഷിലേക്ക് പ്രവേശിക്കുന്നതിന് ദോഹയ്ക്ക് ചുറ്റുമുള്ള വിവിധ സ്ഥലങ്ങളില്‍ നിന്ന് പാര്‍ക്ക് & റൈഡ് ഉപയോഗിക്കാന്‍ ശുപാര്‍ശ ചെയ്യുന്നു:ഖത്തര്‍ യൂണിവേഴ്‌സിറ്റി, അല്‍ ഖസര്‍, ഉമ്മു ഗുവൈലിന, അല്‍ വക്ര, അല്‍ മെസില എന്നിവിടങ്ങളില്‍ പാര്‍ക്ക് ചെയ്യാം.

Related Articles

Back to top button
error: Content is protected !!