Archived Articles
ഫിഫ വേള്‍ഡ് കപ്പ് വളണ്ടിയര്‍ സെന്ററില്‍ നടന്ന ബ്ലഡ് ഡൊണേഷനില്‍ പങ്കാളിയായി ഖത്തര്‍ മലയാളിയും
അമാനുല്ല വടക്കാങ്ങര
ദോഹ. ഫിഫ വേള്‍ഡ് കപ്പ് വളണ്ടിയര്‍ സെന്ററില്‍് നടന്ന ബ്ലഡ് ഡൊണേഷനില്‍ പങ്കാളിയായി ഖത്തര്‍ മലയാളിയും. ഖത്തറിലെ സാമൂഹ്യ പ്രവര്‍ത്തകനായ നൗഫല്‍ പി.സി. കട്ടുപ്പാറയാണ് തന്റെ ഈ വര്‍ഷത്തെ നാലാമത്തെ ബ്ലഡ് ഡോണേഷന്‍ ചെയ്ത് മാതൃകയായത്.
ജന്മദിനം, വിവാഹം വാര്‍ഷികം തുടങ്ങിയ വിശേഷാവസരങ്ങളിലൊക്കെ രക്തം ദാനം ചെയ്യാറുള്ള നൗഫല്‍ ഫിഫയുടെ പയനിയര്‍ വളണ്ടിയര്‍ വിഭാഗത്തില്‍പെട്ട സന്നദ്ധ പ്രവര്‍ത്തകനാണ് .