ഞങ്ങള്‍ ലഹരിക്ക് കീഴടങ്ങില്ല’ മെന്‍ഡ് ട്യൂണ്‍ കേരള പിറവി ദിനാഘോഷം ശ്രദ്ധേയമായി
അമാനുല്ല വടക്കാങ്ങര
ദോഹ. ഞങ്ങള്‍ ലഹരിക്ക് കീഴടങ്ങില്ല’ എന്ന പ്രതിജ്ഞയോടെ ഖത്തറിലെ മൈന്‍ഡ് ട്യൂണ്‍ എക്കോ വേവ്‌സ് സംഘടിപ്പിച്ച കേരള പിറവി ദിനാഘോഷം ശ്രദ്ധേയമായി.
മനുഷ്യന്റെ വിശേഷ ബുദ്ധി നശിപ്പിക്കുകയും കര്‍മ്മശേഷിയെ നിഷ്‌ക്രിയമാക്കുകയും ചെയ്യുന്ന ലഹരി വസ്തുക്കള്‍ ഒന്നും തന്നെ ഞങ്ങള്‍ ഒരിക്കലും ഉപയോഗിക്കില്ലെന്നും ഞങ്ങള്‍ ലഹരിക്ക് കീഴടങ്ങില്ലെന്നും പ്രതിജ്ഞ ചെയ്താണ് പരിപാടികള്‍ ആരംഭിച്ചത്. കേരള സര്‍ക്കാര്‍ നടപ്പാക്കുന്ന’ ലഹരിക്കെതിരെ നവകേരള മുന്നേറ്റം ‘ക്യാമ്പയിന് പിന്തുണ പ്രഖ്യാപിച്ചും
ലഹരി നിര്‍മ്മാര്‍ജ്ജന പരിപാടിയുടെ പ്രാധാന്യം അടയാളപ്പെടുത്തിയും സാമൂഹ്യ പ്രതിബദ്ധതയുടെ മഹത്തായ മാതൃകയാണ് മൈന്‍ഡ് ട്യൂണ്‍ എക്കോ വേവ്‌സ് പ്രകടിപ്പിച്ചത്. .
വേവ്സ് നേതാവ് ജാഫര്‍ മുറിച്ചാണ്ടി സ്വാഗതം ആശംസിച്ച പരിപാടിയില്‍ മൈന്‍ഡ് ട്യൂണ്‍
ഗ്ലോബല്‍ സെക്രട്ടറി ജനറല്‍ വി.സിമശ്ഹൂദ് അധ്യക്ഷത വഹിച്ചു പാട്രണ്‍ ഉസ്മാന്‍ കല്ലന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു ,
മൈന്‍ഡ് ട്യൂണര്‍ സി എ റസാഖ് ഓണ്‍ലൈന്‍ വഴി കേരളപ്പിറവി സന്ദേശം നല്‍കി .
കേരള ലോക കേരള സഭ മെമ്പറും മൈന്‍ഡ് ട്യൂണ്‍ ഗ്ലോബല്‍ ഫിനാന്‍സ് സെക്രട്ടറിയിയുമായ അബ്ദുല്‍ റഊഫ് കൊണ്ടോട്ടി പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുക്കുകയും ലഹരി നിര്‍മാര്‍ജന പരിപാടികളുടെ ആവശ്യകത ഉണര്‍ത്തുകയും ചെയ്തു. ഇന്ത്യന്‍ ആളോഹരി മദ്യത്തിന്റെയും ,മയക്കുമരുന്നിന്റെയും ഉപയോഗത്തിന്റെ കണക്കുകള്‍ സഹിതമുള്ള അദ്ദേഹത്തിന്റെ ഭാഷണം സദസ്സിന്റെ കണ്ണുതുറപ്പിക്കുന്നതായിരുന്നു.
ഇന്ത്യയിലെ ചെറുതും വലുതുമായ മയക്ക് മരുന്ന്കടത്തുകളില്‍ മലയാളി സാന്നിദ്ധ്യം ഭയപ്പെടുത്തുന്നതാണ് ,
ശുദ്ധമായ ശരീരത്തില്‍ നിന്നും സുതാര്യ മനസ്സില്‍ നിന്നുമാണ് മനുഷ്യ നന്മക്കും പുരോഗതിക്കും ആവശ്യമായ ഊര്‍ജവും അതിന്റെ ലഹരിയും ലഭിക്കുകയെന്നും കൃത്രിമ വിഷ മരുന്നില്‍ നിന്നും നന്മയുടെ കിരണങ്ങളുണ്ടാവുകയില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ തനത് ഗുണങ്ങളെക്കുറിച്ചു അലവി വയനാട് എഴുതിയ ഗാനമാലപിച്ചാണ് മൈന്‍ഡ് ട്യൂണ്‍ ഇക്കോ വേവ്‌സ് ഖത്തര്‍ ചെയര്‍മാന് അബദുല്‍ മുത്തലിബ് മട്ടന്നൂര്‍ കേരള പിറവി സന്ദേശം നല്‍കിയത്.
സുപ്രസിദ്ധിയില്‍ നിന്ന് കുപ്രസിദ്ധിയിലേക് കേരളം മാറുന്നതില്‍ നാം ജാഗ്രത പാലിക്കണമെന്ന് ഖത്തര്‍ മൈന്‍ഡ് ട്യൂണ്‍ വേവ്‌സ് ജനറല്‍ സെക്രട്ടറി അബ്ദുല്ല പൊയില്‍ സൂചിപ്പിച്ചു . വേവ്‌സ് അംഗങ്ങളായ അലവി വയനാട് , സല്‍മാന്‍ ,അബ്ദുല്‍ ഹമീദ് ,അബ്ദുല്ല വി പി ,അനവര്‍ , റഫീഖ് , റുഫൈദ ഷെറിന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ഔദ്യോഗിക പരിപാടികള്‍ക്കു ശേഷം മുത്തലിബ് മട്ടന്നൂരിന്റെ നേതൃത്വത്തില്‍ ഗാനമേളയും നടന്നു.