
Archived Articles
ഐ.സി.ബി.എഫ് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗങ്ങളായി ഖത്തര്‍ പുളിയംവീട് മഹല്ല് റിലീഫ് കമ്മറ്റി
മുഹമ്മദ് റഫീഖ് തങ്കയത്തില്‍
ദോഹ. ഐ.സി.ബി.എഫ് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗങ്ങളായി ഖത്തര്‍ പുളിയംവീട് മഹല്ല് റിലീഫ് കമ്മറ്റി. ഐ.സി.ബി.എഫ് ഓഫീസില്‍ നടന്ന ലളിതമായ ചടങ്ങില്‍ ഐ.സി.ബി.എഫ് ആക്ടിംഗ് പ്രസിഡന്റ് വിനോദ് വി നായര്‍ക്ക് കമ്മിറ്റി ഭാരവാഹികള്‍ അപേക്ഷാ ഫോം കൈമാറി.
ലോക കേരളസഭ അംഗം അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, പ്രവാസി സാമൂഹ്യ പ്രവര്‍ത്തകന്‍ അബുല്ല പൊയില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. നിസാര്‍ വി, സലീം വൈ എം, നസീര്‍ എന്‍, സമദ് കടമേരി, അഫ്സല്‍ മാണിക്കോത്ത്, റാഷിദ് ടി എം എന്നിവര്‍ നേതൃത്വം നല്‍കി.