Breaking News
ഖത്തറില്‍ കോവിഡ് പ്രതിദിന ശരാശരി നാനൂറില്‍ താഴെയെത്തി, കമ്മ്യൂണിറ്റി കേസുകളും യാത്രക്കാര്‍ക്കിടയിലെ കേസുകളും കുറയുന്നു. രാജ്യത്ത് മൊത്തം 1581 രോഗികള്‍ മാത്രം
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറില്‍ കോവിഡ് പ്രതിദിന ശരാശരി നാനൂറില്‍ താഴെയെത്തി, കമ്മ്യൂണിറ്റി കേസുകളും യാത്രക്കാര്‍ക്കിടയിലെ കേസുകളും കുറയുന്നു. രാജ്യത്ത് മൊത്തം 1581 രോഗികള്‍ മാത്രം . കഴിഞ്ഞ ആറാഴ്ചകളായി കോവിഡ് പ്രതിദിന ശരാശരി കുറയുന്നതായാണ് പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ പ്രതിവാര റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.
ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ 6 ആഴ്ചയിലെ പ്രതിദിന ശരാശരി 355 കമ്മ്യൂണിറ്റി കേസുകളും 9 യാത്രക്കാര്‍ക്കിടയിലെ കേസുകളുമടക്കം 364 ആയി കുറഞ്ഞു. രാജ്യത്ത് മൊത്തം കോവിഡ് രോഗികള്‍ 1581 ആയി കുറഞ്ഞിട്ടുണ്ട്.
കഴിഞ്ഞ ഏഴ് ദിവസത്തിനുള്ളില്‍ കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 684 പേരാണ് ഖത്തറില്‍ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.