പുതുതായി സാക്ഷ്യപ്പെടുത്തിയ കൃത്രിമ ഹൃദയ വാല്‍വ് ഘടിപ്പിക്കുന്ന മെന മേഖലയിലെ ആദ്യ ആശുപത്രിയായി ഖത്തറിലെ സിദ്ര മെഡിസിന്‍
അമാനുല്ല വടക്കാങ്ങര
ദോഹ: ട്രാന്‍സ്‌കത്തീറ്റര്‍ പള്‍മണറി വാല്‍വ് ഇംപ്ലാന്റേഷനുകള്‍ക്കായി പുതുതായി വാണിജ്യപരമായി സാക്ഷ്യപ്പെടുത്തിയ വീനസ് പി-വാല്‍വ് വാഗ്ദാനം ചെയ്യുന്ന മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് ആഫ്രിക്ക മേഖലയിലെ ആദ്യത്തെ ആശുപത്രിയായി സിദ്ര മെഡിസിന്‍ തിരഞ്ഞെടുക്കപ്പെട്ടു.
സിദ്ര മെഡിസിനിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ പ്രൊഫ. സിയാദ് എം. ഹിജാസി, ഏഷ്യ, യൂറോപ്പ്, ഖത്തര്‍, ദക്ഷിണ അമേരിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള അന്താരാഷ്ട്ര കാര്‍ഡിയാക് ഇന്റര്‍വെന്‍ഷണലിസ്റ്റുകളുടെ ഒരു കണ്‍സോര്‍ഷ്യത്തിന്റെ ആഗോള പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്ററായി വീനസ് പി-വാല്‍വ് വിലയിരുത്തുന്നതിനുള്ള ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ പങ്കെടുത്തു. സിദ്ര മെഡിസിന്‍, ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ എന്നിവയുടെ സംയുക്ത സഹകരണത്തോടെ ഈ മേഖലയില്‍ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്തിയ ലോകത്തിലെ ആദ്യത്തെ രാജ്യങ്ങളിലൊന്നാണ് ഖത്തര്‍.