Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

റയ്യാന്‍ സ്‌പോര്‍ട്ട്‌സ് : മത്സരങ്ങള്‍ ആരംഭിച്ചു

ദോഹ: സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി (സി.ഐ.സി) റയ്യാന്‍ സോണ്‍ ജനുവരി 26 ന് സംഘടിപ്പിക്കുന്ന റയ്യാന്‍ സ്‌പോര്‍ട്‌സ് ഡേ യുടെ ഭാഗമായി നടക്കുന്ന അനുബന്ധ മത്സരങ്ങള്‍ക്ക് തുടക്കം കുറിച്ചു.

ഒന്നര മാസം നീണ്ട് നില്‍ക്കുന്ന വെയിറ്റ് ലോസ് ചാലഞ്ച്, ഒരു മാസം നീണ്ട് നില്‍ക്കുന്ന വാക്കിങ്ങ് ചാലഞ്ച് എന്നീ മത്സരങ്ങളുടെ ഔദ്യോഗിക ഉത്ഘാടനം അല്‍ അബീര്‍ മെഡിക്കല്‍ സെന്ററില്‍ നിറഞ്ഞ സദസ്സില്‍ വെച്ച് സി.ഐ.സി. സോണല്‍ പ്രസിഡന്റ് സുധീര്‍ ടി.കെ. നിര്‍വഹിച്ചു. ചടങ്ങില്‍ മെഡിക്കല്‍ സെന്റര്‍ പ്രതിനിധികളായ അഖില്‍, പ്രവീണ്‍, സോണല്‍ സെക്രട്ടറി അബ്ദുല്‍ ജലീല്‍ എം എം എന്നിവര്‍ സംസാരിച്ചു. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് വേണ്ട പ്രാഥമിക ടെസ്റ്റുകള്‍ അല്‍ അബീര്‍ മെഡിക്കല്‍ സെന്ററിന്റെ സഹകരണത്തോടെ നിര്‍വഹിച്ചു.

ഇന്റര്‍ യൂണിറ്റ് അടിസ്ഥാനത്തില്‍ വെയിറ്റ് ലോസ്സ് ചാലഞ്ച്, വാക്കിങ്ങ് ചാലഞ്ച് എന്നീ മത്സരങ്ങള്‍ക്ക് പുറമെ ബാഡ്മിന്റന്‍, ഫുട്‌ബോള്‍, കമ്പവലി എന്നീ ഗ്രൂപ്പ് മത്സരങ്ങളും, റണ്ണിങ് റൈസ്, ലോങ്ങ് ജംമ്പ്, ഷോട്ട് പുട്ട്, പഞ്ച ഗുസ്തി, പെനാല്‍ട്ടി ഷൂട്ട് ഔട്ട് എന്നീ വ്യക്തിഗത മത്സരങ്ങളുമാണ് നടക്കുക എന്ന് ‘റയ്യാന്‍ സ്‌പോര്‍ട്ട് ഡേ’ ജനറല്‍ കണ്‍വീനര്‍ അബ്ദുല്‍ ബാസിത്ത് അറിയിച്ചു.

ഉല്‍ഘാടന പരിപാടികള്‍ക്ക് സോണല്‍ ഭാരവാഹികളായ സുഹൈല്‍ ശാന്തപുരം, സുബുല്‍ അബ്ദുല്‍ അസീസ്, സിദ്ദിഖ് വേങ്ങര, അബ്ദുല്‍ സലാം എ.ടി, മുഹമ്മദ് റഫീഖ് തങ്ങള്‍, മുഹമ്മദ് അലി ശാന്തപുരം, താഹിര്‍ ടി.കെ, സുനീര്‍ പി, ബഷീര്‍ പി.ബി, സാജിര്‍ വി.ഒ.സി, മുഹമ്മദ് റഫീഖ് ടി.എ, ഹാരിസ് എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles

Back to top button