
ലോകകപ്പിന് മുന്നോടിയായി 80 ഇലക്ട്രിക് വെഹിക്കള്‍ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിച്ച് കഹ്റാമ
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ ജനറല്‍ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ കോര്‍പ്പറേഷന്‍ (കഹ്റാമ) കഴിഞ്ഞ മാസം ലോകകപ്പ് സ്റ്റേഡിയങ്ങള്‍ക്കും മറ്റ് പ്രധാന സ്ഥലങ്ങള്‍ക്കും ചുറ്റും 80 ഇലക്ട്രിക് വെഹിക്കിള്‍ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിച്ചു.
പുതിയ ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ കാര്‍ബണ്‍ ബഹിര്‍ഗമനം ഗണ്യമായി കുറയ്ക്കുകയും ആദ്യത്തെ കാര്‍ബണ്‍ ന്യൂട്രല്‍ ഫിഫ ലോകകപ്പ് ആതിഥേയത്വം വഹിക്കാനുള്ള രാജ്യത്തിന്റെ ശ്രമങ്ങള്‍ക്ക് സംഭാവന നല്‍കുകയും ചെയ്യും.