Breaking News
ആഗോള ജിംനാസ്റ്റിക് കോണ്‍ഗ്രസ് 2024 ല്‍ ദോഹയില്‍
അമാനുല്ല വടക്കാങ്ങര
ദോഹ. ഇന്റര്‍നാഷണല്‍ ജിംനാസ്റ്റിക്‌സ് ഫെഡറേഷന്റെ എണ്‍പത്തിയഞ്ചാമത് ആഗോള ജിംനാസ്റ്റിക് കോണ്‍ഗ്രസ് 2024 ല്‍ ദോഹയില്‍ നടക്കും.
തുര്‍ക്കിയിലെ ഇസ്താംബൂളില്‍ നടന്ന 84-ാമത് എഫ്ഐജി കോണ്‍ഗ്രസില്‍ ക്രൊയേഷ്യയുടെ 89 വോട്ടിനെതിരെ 148 വോട്ടുകള്‍ നേടിയാണ് കോണ്‍ഗ്രസിന് ആതിഥ്യം നല്‍കുവാനുളള അവകാശം ഖത്തര്‍ സ്വന്തമാക്കിയത്.
നിരവധി അന്താരാഷ്ട്ര ഇവന്റുകള്‍ വിജയകരമായി നടത്തിയ ട്രാക്ക് റെക്കോര്‍ഡുമായാണ് ഖത്തറിന്റെ ബിഡ് ടീം മികച്ച പ്രകടനം കാഴ്ചവെച്ചത്.