
Uncategorized
അല്‍ മെഷാഫ് ഹെല്‍ത്ത് സെന്റര്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
അമാനുല്ല വടക്കാങ്ങര
ദോഹ. അല്‍ മെഷാഫ് ഹെല്‍ത്ത് സെന്റര്‍ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍ താനി ഉദ്ഘാടനം ചെയ്തു.
കേന്ദ്രത്തിലെ പര്യടനത്തിനിടെ, ആരോഗ്യ സൗകര്യങ്ങള്‍ക്കായുള്ള ഏറ്റവും ഉയര്‍ന്ന അംഗീകൃത അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസൃതമായി നടപ്പിലാക്കിയ വിവിധ സൗകര്യങ്ങള്‍, വിഭാഗങ്ങള്‍, മെഡിക്കല്‍ യൂണിറ്റുകള്‍ എന്നിവയെക്കുറിച്ച് പ്രധാനമന്ത്രി വിശകലനം നടത്തി
നിരവധി മന്ത്രിമാരും പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.