ഖത്തറിലെ മലയാളി ഫുട്‌ബോള്‍ ആരാധകരെ കണ്ട് അത്ഭുതപ്പെട്ട് ബ്രിട്ടീഷ് മാധ്യമങ്ങള്‍
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ മലയാളി ഫുട്‌ബോള്‍ ആരാധകരെ കണ്ട് അത്ഭുതപ്പെട്ട് ബ്രിട്ടീഷ് മാധ്യമങ്ങള്‍ . ഫിഫ 2022 ലോകകപ്പ് ഖത്തറിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് കോര്‍ണിഷിലും ലുസൈല്‍ ബോളുവാര്‍ഡിലും മറ്റുമൊക്കെയായി തടിച്ചുകൂടിയ പതിനായിരക്കണക്കിന് ഫുട്‌ബോള്‍ ആരാധകരെ കണ്ട് അമ്പരന്ന് ബ്രിട്ടീഷ് മാധ്യമങ്ങള്‍.
വിവിധ ടീമുകളുടെ ഫാന്‍സുകളായി ജഴ്‌സിയണിഞ്ഞ് രംഗത്തെത്തിയ ഫുട്‌ബോള്‍ ആരാധകരുടെ ആവേശം അക്ഷരാര്‍ഥത്തില്‍ കുറ്റം കാണാന്‍ പാര്‍ത്തിരുന്ന ബ്രിട്ടീഷ് മാധ്യമങ്ങളെ അത്ഭുതപ്പെടുത്തി.
ഖത്തറിലെ ആരാധകക്കൂട്ടം പെയിഡ് ഫാന്‍സാണെന്ന നിരുത്തരവാദപരമായ പ്രസ്താവനയും കമന്റുകളുമിട്ട് പലരും സായൂജ്യമടയുവാന്‍ ശ്രമിച്ചെങ്കിലും എല്ലാവര്‍ക്കും ഉരുളക്കുപ്പേരി കണക്കെ മറുപടി കൊടുത്താണ് ഫുട്‌ബോള്‍ ആരാധകര്‍ തങ്ങളുടെ കളിയാവേശം ഉയര്‍ത്തിയത്.
പോറ്റമ്മ നാടിന്റെ ഫുട്‌ബോള്‍ ലഹരിയില്‍ ഏറ്റവും മുന്നിലുള്ള ആരാധകര്‍ മലയാളികളാണ് എന്നത് ഏറെ അഭിമാനകരമാണ് .