ഫിഫ 2022 ലോകകപ്പ് ഖത്തറിന് ഐക്യദാര്‍ഡ്യവുമായി ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ നഴ്‌സസ് ഖത്തര്‍
അമാനുല്ല വടക്കാങ്ങര
ദോഹ: ഫിഫ 2022 ലോകകപ്പ് ഖത്തറിന് ഐക്യദാര്‍ഡ്യവുമായി ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ നഴ്‌സസ് ഖത്തര്‍. ലോകക്കപ്പിന് പിന്തുണയര്‍പിച്ച് ഖത്തറിലെ ഇന്ത്യന്‍ നഴ്‌സുമാരുടെ സംഘടനയായ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ നഴ്‌സസ് ഖത്തര്‍ ( ഫിന്‍ഖ് ) അണിയിച്ചൊരുക്കിയ വീഡിയോ സംഗീത ആല്‍ബം സീറോ വണ്‍ മാളിലെ നോവാ സിനിമാസില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ അംബാസഡര്‍ ഡോക്ടര്‍ ദീപക് മിത്തല്‍ പ്രകാശനം ചെയ്തു. ഖത്തറിലെ നിരവധി സാമൂഹ്യ സാംസ്‌കാരിക നേതാക്കളും നഴ്‌സിംഗ് കമ്മ്യൂണിറ്റിയിലെ പ്രമുഖരും ചടങ്ങില്‍ സംബന്ധിച്ചു.
ഖത്തറിലെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്യുന്ന നഴ്‌സുമാരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും പങ്കാളിത്തം പരിപാടിയെ സവിശേഷമാക്കി..ഈ ഗാനോപഹാരത്തിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചതില്‍ ബഹുഭുരിപക്ഷവും നഴ്‌സുമാരായ പ്രതിഭകളാണ്.
ദേവാനന്ദ് കൂടത്തിങ്കലിന്റെ സംഗീതത്തില്‍ ഷിജു ആര്‍ കാനായി, ഷംസു നിലമ്പൂര്‍, റീന ഫിലിപ്പ്, ആദര്‍ശ് എന്നിവര്‍ ചേര്‍ന്നെഴുതിയ ഗാനം ആലപിച്ചിരിക്കുന്നത് പിന്നണി ഗായകന്‍ സിയാ ഉല്‍ ഹഖ്, ആദര്‍ശ്, അഫ്‌സല്‍, ദിവ്യ, ലിന്‍സി എന്നിവര്‍ ചേര്‍ന്നാണ്. റാം സുരേന്ദര്‍ ഓര്‍ക്കസ്ട്രഷനും മിക്‌സിങ്ങ് ഉം നിര്‍വഹിച്ചു. നിഖില്‍ നടുപറമ്പിലിന്റെ നേതൃത്വത്തില്‍ ഖത്തറില്‍ വെച്ച് നടന്ന ചിത്രീകരണത്തില്‍ പങ്കാളികളായതും നഴ്‌സുമാര്‍ തന്നെയാണ്.