
ഖത്തറിലെ കനല്‍ നാടന്‍ പാട്ട് സംഘത്തിന്റെ ലോകകപ്പ് ഗാനം ഓലേലലലേലോ തരംഗം സൃഷ്ടിക്കുന്നു
അമാനുല്ല വടക്കാങ്ങര
ദോഹ. അറേബ്യയുടെ മണ്ണില്‍ ആദ്യമായി വിരുന്നെത്തുന്ന ലോകകപ്പ് അത്ഭുതങ്ങളുടെ ചെപ്പ് തുറക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ഖത്തറിലെ കനല്‍ നാടന്‍ പാട്ട് സംഘത്തിന്റെ ലോകകപ്പ് ഗാനം ഓലേലലലേലോ തരംഗം സൃഷ്ടിക്കുന്നു. ഖത്തറിലെ
മലയാളി സമൂഹത്തില്‍ നിന്നും പിറവിയെടുത്ത ഒരു ഫുട്‌ബോള്‍ ഗാനം 2 ദിവസങ്ങള്‍ കൊണ്ട് കണ്ടത് പന്ത്രണ്ടായിരത്തിലധികം ആസ്വാദകര്‍.
ഖത്തറിന്റെ കായിക സംസ്‌കാരത്തെയും ആധുനിക കാലത്തെ ആഘോഷത്തെയും സന്നിവേശിപ്പിച്ചു കൊണ്ട് കനല്‍ നാടന്‍ പാട്ട് സംഘം ഖത്തര്‍ പുറത്തിറക്കിയ ഓലേലലലേലോ എന്ന ഗാനമാണ് മലയാളി സമൂഹം ഏറ്റെടുത്തത്.ലോകകപ്പിന്റെ ആവേശത്തില്‍ നിരവധി ഗാനങ്ങള്‍ പുറത്തു വന്നിട്ടുണ്ടെങ്കിലും താള മേള സമന്വയത്തില്‍ പിറവിയെടുത്ത ഈ ഗാനം ആസ്വാദക മനസ്സില്‍ ഇടം നേടി ഒരു ജനകീയ ഗാനമായി മാറിക്കഴിഞ്ഞു.
ഏറ്റവും കൂടുതല്‍ മലയാളികള്‍ ഗാലറികളില്‍ ആവേശം നിറയ്ക്കുമ്പോള്‍ അവര്‍ക്ക് നമ്മുടെ നാടോടി പാട്ടിന്റെ ഈണമാണ് ഏറ്റവും വേണ്ടത് എന്ന ആഗ്രഹത്തിന്റെ ഫലമാണ് ഈ ഗാനമെന്ന് ഇതിന്റെ സംവിധായകനും കേരള ഫോക് ലോര്‍ അവാര്‍ഡ് ജേതാവുമായ ഷൈജു ധമനി പറഞ്ഞു. കഴിഞ്ഞ ദിവസം ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റെര്‍ അധ്യക്ഷന്‍ പി എന്‍ ബാബുരാജനാണ് ഗാനത്തിന്റെ പ്രകാശന കര്‍മ്മം നിര്‍വഹിച്ചത്. ഐസി ബി എഫ് ആക്ടിംഗ് പ്രസിഡണ്ട് വിനോദ് നായര്‍, ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റെര്‍ മുന്‍ അധ്യക്ഷന്‍ എ പി മണികണ്ടന്‍, ഐ.എം. എഫ്. പ്രസിഡണ്ട് ഓമനക്കുട്ടന്‍ പരുമല,സാമൂഹ്യ പ്രവര്‍ത്തകരായ അബ്ദുല്‍ റഊഫ് കൊണ്ടോട്ടി,ഷാനവാസ്,സംസ്‌കൃതി പ്രസിഡന്റ്‌റ് അബ്ദുല്‍ ജലീല്‍,മീഡിയ പെന്‍ ഡയറക്ടര്‍ ബിനു കുമാര്‍ തുടങ്ങി നിരവധി സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു.
ഗാനരചന സുധീര്‍ ബാബു വയനാട്,സംഗീതം സനൂപ് ഹൃദയനാഥ്, മുഹമ്മദ് സലാഹ്,കാമറ ഷജീര്‍ പപ്പ,എഡിറ്റിംഗ് മുഹമ്മദ് ഷഹല്‍ എന്നിവരാണ് നിര്‍വഹിച്ചിരിക്കുന്നത് മുഹമ്മദ് സലാഹ്,സനൂപ് ഹൃദയനാഥ്, ബിബിന്‍, റെജിന്‍ കയ്യൂര്‍,രചന ബിനോയ്, അഷിത അനില്‍കുമാര്‍, മിനി ഷൈജു, സെമി നൌഫല്‍,ശ്രുതി സുമീത് തുടങ്ങിയവരാണ് ഗായകര്‍.
ഗാനത്തിനായി https://youtu.be/EJmWgHyOr6o
ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക