മനുഷ്യ മനസ്സിനും ശരീരത്തിനുമുളള ഔഷധമാണ് വിജയമന്ത്രങ്ങള്‍ . ഡോ. എം. പി. ഷാഫി ഹാജി
ദോഹ. പ്രയാസങ്ങളും പ്രതിസന്ധികളും അഭിമുഖീകരിക്കുമ്പോള്‍ മനുഷ്യ മനസ്സിനും ശരീരത്തിനുമുളള ഔഷധമാണ് ഡോ. അമാനുല്ല വടക്കാങ്ങരയുടെ വിജയമന്ത്രങ്ങള്‍ എന്ന പരമ്പരയെന്ന് ഖത്തറിലെ മുതിര്‍ന്ന മലയാളി സാമൂഹ്യ പ്രവര്‍ത്തകനും സംരംഭകനുമായ ഡോ. എം. പി. ഷാഫി ഹാജി അഭിപ്രായപ്പെട്ടു. റേഡിയോ മലയാളം ഓഫീസില്‍ നടന്ന ചടങ്ങില്‍ വിജയമന്ത്രങ്ങള്‍ ആറാം ഭാഗത്തിന്റെ ഖത്തറിലെ പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിജയമന്ത്രങ്ങള്‍ കേള്‍ക്കുന്നതും വായിക്കുന്നതും മനസ്സിനേയും ശരീരത്തേയും ഉത്തേജിപ്പിക്കുക മാത്രമല്ല ഏത് പ്രതിസന്ധിയേും അതിജീവിക്കുവാനുള്ള കരുത്തും ആവേശവും നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. ഹോം ലൈബ്രറികളിലെ അലങ്കാരമെന്നതിലുപരി നിത്യവും ഉപയോഗമുള്ള ഒരു പരമ്പരയാണതെന്ന് അദ്ദേഹം അടിവരയിട്ടു.
ഖത്തറിലെ പ്രമുഖ സംരംഭകയും ദോഹ ബ്യൂട്ടി സെന്റര്‍ മാനേജിംഗ് ഡയറക്ടറുമായ ഡോ. ഷീല ഫിലിപ്പോസ് പുസ്തകത്തിന്റെ ആദ്യ പ്രതി ഏറ്റുവാങ്ങി. വിജയമന്ത്രങ്ങളോടൊപ്പം സഞ്ചരിക്കാന്‍ കഴിയുന്നത് മഹാഭാഗ്യമാണെന്നും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ പ്രയോജനകരമായ ഒരു പരമ്പരയാണതെന്നും അവര്‍ പറഞ്ഞു.
റേഡിയോ മലയാളം സി.ഇ. ഒ. അന്‍വര്‍ ഹുസൈന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സെപ്രോടെക് സി.ഇ.ഒ. ജോസ് ഫിലിപ്പ്, അല്‍ മുഫ്ത റെന്റ് ഏ കാര്‍ ജനറല്‍ മാനേജര്‍ സിയാദ് ഉസ് മാന്‍, ഗുഡ് വില്‍ കാര്‍ഗോ മാനേജിംഗ് ഡയറക്ടടര്‍ നൗഷാദ്് അബു, ഖത്തര്‍ ടെക് മാനേജിംഗ്് ഡയറക്ടര്‍ ജെബി കെ. ജോണ്‍, കവി ജി.പി. കുഞ്ഞബ്ദുല്ല ചാലപ്പുറം, അല്‍ സുവൈദ് ഗ്രൂപ്പ് മാനേജര്‍ ഷീമോണ്‍, ലോക കേരള സഭ അംഗം അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, മലയാളി സോഷ്യല്‍ ഇന്‍ഫ്‌ളുവന്‍സര്‍ ലിജി അബ്ദുല്ല, ഐ.സി.സി. യൂത്ത് വിംഗ് മെമ്പര്‍ അബ്ദുല്ല പൊയില്‍, വിജയമന്ത്രത്തിന് ശബ്ദം നല്‍കിയ ബന്ന ചേന്ദമംഗല്ലൂര്‍, മുസ്തഫ ഫാല്‍ക്കണ്‍, പി. എ. നൗഷാദ് മാഷ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.