Breaking News

പാരീസില്‍ നിന്ന് ദോഹയിലേക്ക് 7000 കിലോമീറ്റര്‍ സൈക്കിളില്‍ സഞ്ചരിച്ച രണ്ട് ഫ്രഞ്ച് ഫുട്‌ബോള്‍ ആരാധകര്‍ ദോഹയിലെത്തി

അമാനുല്ല വടക്കാങ്ങര

ദോഹ: പാരീസില്‍ നിന്ന് ദോഹയിലേക്കുള്ള 7000 കിലോമീറ്റര്‍ സൈക്കിളില്‍ മൂന്ന് മാസത്തെ സാഹസിക യാത്രയ്ക്ക് ശേഷം ദോഹയിലെത്തിയ , രണ്ട് കടുത്ത ഫ്രഞ്ച് ഫുട്‌ബോള്‍ ആരാധകരായ മെഹ്ദി ബാലമിസ്സയും ഗബ്രിയേല്‍ മാര്‍ട്ടിനും ഇന്നലെ ലുസൈല്‍ ക്യുഎന്‍ബി മെട്രോ സ്റ്റേഷന്‍ സൈക്ലിംഗ് ട്രാക്കില്‍ ഉജ്ജ്വല സ്വീകരണം നല്‍കി.


ഓഗസ്റ്റ് 20 ന് സ്റ്റേഡ് ഡി ഫ്രാന്‍സില്‍ നിന്ന് ഇതിഹാസ യാത്ര ആരംഭിച്ച ഇരുവരെയും ഖത്തര്‍ സൈക്ലിംഗ് ഫെഡറേഷനും ഖത്തറിലെ ഫ്രഞ്ച് സൈക്ലിസ്റ്റ് അസോസിയേഷനും ചേര്‍ന്ന് റൈഡര്‍മാരുടെ സംയോജിത സംഘം അബു സമ്ര അതിര്‍ത്തി സ്റ്റേഷനില്‍ നിന്ന് ഖത്തറിലേക്ക് ആനയിച്ചു. ഖത്തറില്‍ ലഭിച്ച ഊഷ്മളമായ സ്വീകരണം ഈ സാഹസിക സഞ്ചാരികളെ കൂടുതല്‍ ആവേശഭരിതരാക്കി.

കഴിഞ്ഞ വര്‍ഷം നേഷന്‍സ് ലീഗ് മത്സരത്തിനായി ഇറ്റലിയിലേക്ക് സൈക്കിള്‍ ചവിട്ടിയപ്പോഴാണ് തങ്ങള്‍ക്ക് ഈ ആശയം ഉണ്ടായതെന്നും നവംബറില്‍ ഓസ്ട്രേലിയക്കെതിരായ ഫ്രാന്‍സിന്റെ ഉദ്ഘാടന മത്സരത്തിന് മുന്നോടിയായി തങ്ങളുടെ നീണ്ട യാത്ര പൂര്‍ത്തിയാക്കി ഖത്തറിലെത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ഡോക്യുമെന്ററി ഫിലിം മേക്കറായ ബാലമിസ്സയും ടിവി പ്രൊഡ്യൂസറായ മാര്‍ട്ടിനും പറഞ്ഞു.

ഫിഫ 2022 ലോകകപ്പില്‍ മാതൃരാജ്യമായ ഫ്രാന്‍സിനെ പിന്തുണയ്ക്കാനാണ് പാരീസില്‍ നിന്നും ദോഹയിലേക്ക് സൈക്കിളില്‍ പുറപ്പെട്ടത്. സംഭവബഹുലമായ മൂന്ന് മാസത്തെ സാഹസിക യാത്ര വിജയകരമായി പൂര്‍ത്തിയാക്കാനായി.

‘ഞങ്ങള്‍ ഈ ആശയം കൊണ്ടുവന്നപ്പോള്‍ ഞങ്ങള്‍ക്ക് ഭ്രാന്താണെന്നാണ് പലരും കരുതിയത്. എന്നാല്‍ ഞങ്ങള്‍ ഒരു വെല്ലുവിളി ഏറ്റെടുക്കുന്നത് എപ്പോഴും ആസ്വദിക്കുന്ന രണ്ട് രസികരായ ആളുകള്‍ മാത്രമാണ്. സുരക്ഷിതമായും ആരോഗ്യത്തോടെയും ഖത്തറിലെത്തിയതില്‍ സന്തോഷം. ഖത്തറില്‍ വെച്ച് ഫ്രാന്‍സ് ലോകകപ്പ് കിരീടം വിജയകരമായി സംരക്ഷിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു, ബാലമിസ്സ പറഞ്ഞു.

ഖത്തറിലെത്തുന്നതിന് മുമ്പ് യൂറോപ്പിലെയും മിഡില്‍ ഈസ്റ്റിലെയും നിരവധി രാജ്യങ്ങളിലൂടെ ഈ യാത്ര തങ്ങളെ കൊണ്ടുപോയതായി അവരുടെ യാത്രാവിവരണം വിശദീകരിച്ചുകൊണ്ട് മാര്‍ട്ടിന്‍ പറഞ്ഞു.

‘ഞങ്ങള്‍ ഫ്രാന്‍സില്‍ തുടങ്ങി, പിന്നീട് യൂറോപ്പിലുടനീളം – ഫ്രാന്‍സ്, ജര്‍മ്മനി, ഓസ്ട്രിയ, സ്ലൊവാക്യ, ഹംഗറി, സെര്‍ബിയ, ബള്‍ഗേറിയ, തുര്‍ക്കി, സൈപ്രസ് – ഇസ്രായേല്‍ വഴി മിഡില്‍ ഈസ്റ്റിലേക്ക് പ്രവേശിച്ചു. ജോര്‍ദാന്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലൂടെ കടന്നാണ് ഖത്തറിലെത്തിയത്.

യാത്ര ദുഷ്‌കരമായിരുന്നെങ്കിലും ഇരുവരുടെയും നിശ്ചയദാര്‍ഢ്യവും അഭിനിവേശവും ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.

യാത്രയില്‍ ‘ഭൗതികവും യാന്ത്രികവുമായ പല വെല്ലുവിളികളും നേരിട്ടു. എന്നാല്‍ ഞങ്ങള്‍ വിജയിക്കാന്‍ തീരുമാനിച്ചിരുന്നു. ‘യാത്രയിലുടനീളം ഞങ്ങളെ പിന്തുടരുന്ന നിരവധി പേര്‍ക്ക് ഞങ്ങളുടെ സാഹസികത പ്രചോദനമാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു, ഞങ്ങള്‍ പലരെയും വിശ്വസിക്കുന്നു. സമാനമോ വ്യത്യസ്തമോ ആയ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ അവര്‍ ഞങ്ങള്‍ക്ക് പിന്നാലെ വരും, മാര്‍ട്ടിന്‍ കൂട്ടിച്ചേര്‍ത്തു.

ഖത്തറിലെത്താന്‍, സാഹസികരായ ജോഡികള്‍ക്ക് വ്യത്യസ്ത കാലാവസ്ഥയിലും ഭൂപ്രദേശങ്ങളിലും ഒരു ദിവസം ശരാശരി 120 കിലോമീറ്റര്‍ സഞ്ചരിക്കേണ്ടി വന്നു.

‘ഫ്രാന്‍സിനെ പിന്തുണയ്ക്കാനും ഞങ്ങളുടെ ടീമിനെ ഞങ്ങളുടെ ചെറിയ രീതിയില്‍ പ്രചോദിപ്പിക്കാനും ഞങ്ങള്‍ ഇവിടെയുണ്ട്.’ ഫ്രാന്‍സ് വീണ്ടും ട്രോഫി ഉയര്‍ത്തുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു . അങ്ങനെയാകുമ്പോള്‍ കേക്കിലെ യഥാര്‍ത്ഥ ഐസിംഗ് ആയിരിക്കും, ഞങ്ങളുടെ കഥ ബാലമിസ്സ കൂട്ടിച്ചേര്‍ത്തു.

നവംബര്‍ 22 ന് അല്‍ വക്രയിലെ അല്‍ ജനൂബ് സ്റ്റേഡിയത്തില്‍ ഓസ്ട്രേലിയയ്ക്കെതിരെയാണ് ഫ്രാന്‍സിന്റെ ആദ്യ പോരാട്ടം.

Related Articles

Back to top button
error: Content is protected !!