
ഫിഫ 2022 ലോകകപ്പ് ഖത്തര്‍ അമീര്‍ ഉദ്ഘാടനം ചെയ്യും
അമാനുല്ല വടക്കാങ്ങര
ദോഹ. ഇരുപത്തിരണ്ടാമത് ഫിഫ ലോകകപ്പ് ഇന്ന് വൈകുന്നേരം അല്‍ ബെയ്ത്ത് സ്റ്റേഡിയത്തില്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനി ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 5.30 ന് ആരംഭിക്കുന്ന ഉദ്ഘാടന ചടങ്ങില്‍ നിരവധി രാഷ്ട്രതലവന്മാരും വിശിഷ്ട വ്യക്തികളും ചടങ്ങില്‍ സംബന്ധിക്കും.