Breaking News
ദീര്‍ഘകാല ഖത്തര്‍ പ്രവാസി തോമസ് മാത്യൂ നിര്യാതനായി
ദോഹ. ദീര്‍ഘകാല ഖത്തര്‍ പ്രവാസി തോമസ് മാത്യൂ നിര്യാതനായി .ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ റേഡിയോളജി വിഭാഗത്തില്‍ ജോലി ചെയ്ത തോമസ് മാത്യൂ എന്ന രാജുച്ചായനാണ് ഹമദ് ആശുപത്രിയില്‍ നിര്യാതനായത്. 64 വയസ്സായിരുന്നു. 1978 മുതല്‍ ഖത്തറിലുള്ള അദ്ദേഹം തിരുവല്ല കുമ്പനാട് സ്വദേശിയാണ് . സുമിയാണ് ഭാര്യ. മേഘ മകളാണ് .
കോഴന്‍ചേരി കോളജ് അലുമിനിയുടെ സജീവ പ്രവര്‍ത്തകനായിരുന്നു.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സുഹൃത്തുക്കള്‍ അറിയിച്ചു.