Breaking News
ഫിഫ 2022 ലോകകപ്പില്‍ ഇറാനെ 6-2ന് തോല്‍പ്പിച്ച് ഇംഗ്ലണ്ടിന് ആവേശകരമായ തുടക്കം
റഷാദ് മുബാറക്
ദോഹ. ഫിഫ 2022 ലോകകപ്പില്‍ ഇറാനെ 6-2ന് തോല്‍പ്പിച്ച് ഇംഗ്ലണ്ടിന് ആവേശകരമായ തുടക്കം . ഖത്തറിലെ ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന വാശിയേറിയ മല്‍സരത്തില്‍ ഇറാനെ 6-2ന് തോല്‍പ്പിച്ച് ഇംഗ്ലണ്ട് ഖത്തറിലെ തങ്ങളുടെ ലോകകപ്പ് മല്‍സരങ്ങളുടെ അരങ്ങേറ്റം ഗംഭീരമാക്കി.
ആഴ്സണല്‍ താരം ബുക്കയോ സാക്ക രണ്ടുതവണ വലകുലുക്കിയപ്പോള്‍ ജൂഡ് ബെല്ലിംഗ്ഹാം, റഹീം സ്റ്റെര്‍ലിംഗ്, മാര്‍ക്കസ് റാഷ്ഫോര്‍ഡ്, ജാക്ക് ഗ്രീലിഷ് എന്നിവരും മികച്ച പ്രകടനമാണ് ത്രീ ലയണ്‍സിന് വേണ്ടി പുറത്തെടുത്തത്.
ഇറാന് വേണ്ടി മെഹ് ദി തെരീമിയാണ് രണ്ട് ഗോളുകളുമടിച്ചത്.