Archived Articles
ഖത്തര്‍ ലോകകപ്പിന് സ്വാഗതമോതി ഹയ്യ ഹയ്യ
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ ലോകകപ്പിന് സ്വാഗതമോതി ഹയ്യ ഹയ്യ . ഫിഫ 2022 ലോകകപ്പ് ഖത്തറിന്റെ ആരംഭം കുറിച്ച ദിവസമാണ് മുത്തലിബ് മട്ടന്നൂരും ഹിബ ബദറുദ്ദീനും ചേര്‍ന്ന് ആലപിച്ച ഹയ്യ ഹയ്യ എന്ന ഗാനം പുറത്തിറങ്ങിയത്. അലവി വയനാടാണ് രചന.
മുത്തലിബ് മട്ടന്നൂര്‍ സംഗീതവും ദൃശ്യാവിഷ്‌കാരവും നല്‍കിയ ഗാനത്തിന് പാശ്ചാത്തല സംഗീതവും റെക്കാഡിങ്ങും നിര്‍വ്വഹിച്ചത് ഖത്തറിലെ പ്രമുഖ സൗണ്ട് സ്റ്റുഡിയൊ ഉടമയും കലാകാരനുമായ സക്കീര്‍ സരികയാണ്