ഫിഫ 2022 ഉദ്ഘാടന മത്സരം കഴിഞ്ഞ് സ്റ്റേഡിയം വൃത്തിയാക്കുന്ന ജാപ്പനീസ് ആരാധകരുടെ ദൃശ്യങ്ങള്‍ വൈറലാകുന്നു
അമാനുല്ല വടക്കാങ്ങര
ദോഹ: അല്‍ ഖോറിലെ അല്‍ ബൈത് സ്റ്റേഡിയത്തിലെ ഫിഫ 2022 ഉദ്ഘാടന മത്സരം കഴിഞ്ഞ് സ്റ്റേഡിയം വൃത്തിയാക്കുന്ന ജാപ്പനീസ് ആരാധകരുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു.
വലിയ പ്ലാസ്റ്റിക് ബാഗുകളില്‍ സ്റ്റേഡിയത്തില്‍ ഇരിപ്പിടങ്ങളില്‍ വലിച്ചെറിഞ്ഞ അവശിഷ്ടങ്ങള്‍ പെറുക്കിയെടുത്ത് വൃത്തിയാക്കിയ ജാപ്പനീസ് ആരാധകര്‍ ലോകത്തിന്റെ കയ്യടി വാങ്ങി. ദൃശ്യങ്ങള്‍ പകര്‍ത്തിയ ബഹ്റൈനി യൂട്യൂബര്‍ ഒമര്‍ അല്‍ ഫാറൂഖ് ചോദിച്ച ചോദ്യങ്ങള്‍ക്ക് അവര്‍ നല്‍കിയ മറുപടിയും എല്ലാവരെയും അമ്പരപ്പിച്ചു.എന്തിനാണ് നിങ്ങള്‍ ഇത് ചെയ്യുന്നത് എന്ന ഫാറൂഖിന്റെ ചോദ്യത്തിന് ഞങ്ങള്‍ ജാപ്പനീസ് ആണെന്നും ഇതുപോലെ വേസ്റ്റ് ഉപേക്ഷിച്ച് ഞങ്ങള്‍ പോകാറില്ല. ഞങ്ങള്‍ ഈ സ്ഥലത്തെ ബഹുമാനിക്കുന്നു എന്നുമാണ് ‘ അവര്‍ പറഞ്ഞത്. ഉപേക്ഷിക്കപ്പെട്ട ഫ്‌ലാഗുകളും ജാപ്പനീസ് പെറുക്കിയെടുക്കുന്നത് കാണാമായിരുന്നു. ‘ഇവയെ നാം ബഹുമാനിക്കണം,’ അവര്‍ പറഞ്ഞു.
ഖത്തര്‍ ലോകകപ്പ് നല്‍കുന്ന മറ്റൊരു പാഠമാണിത്.