Archived Articles
ഖത്തര്‍ പൂക്കാലം എന്ന മാപ്പിളപ്പാട്ട് ആല്‍ബവുമായി കേരള മാപ്പിള കല അക്കാദമി ഖത്തര്‍ ചാപ്റ്റര്‍
അമാനുല്ല വടക്കാങ്ങര
ദോഹ. ഫിഫ വേള്‍ഡ് കപ്പ് 2022 ന് ആശംസകള്‍ നേര്‍ന്നുകൊണ്ട് ‘ഖത്തര്‍ പൂക്കാലം’ എന്ന മാപ്പിളപ്പാട്ട് ആല്‍ബം ഖത്തറിലെ റേഡിയോ മലയാളം 98.6 എഫ്. എം. ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അന്‍വര്‍ ഹുസൈനും ഐ.സി.ബി.എഫ്. ആക്ടിംഗ് പ്രസിഡന്റ് വിനോദ് നായര്‍ ചേര്‍ന്ന് റിലീസ് ചെയ്തു. സുനില്‍ കല്ലൂര്‍ രചനയും, മട്ടന്നൂര്‍ മുഹമ്മദലി ഗാനാലാപനം നിര്‍വഹിച്ചിരിക്കുന്നു.
കേരള മാപ്പിള കല അക്കാദമി ഖത്തര്‍ ചാപ്റ്റര്‍ രക്ഷാധികാരി അഡ്വക്കറ്റ് ജാഫര്‍ഖാന്‍, ചെയര്മാന് അബൂബക്കര്‍ അഹ്മദ്, വൈസ് പ്രസിഡന്റ് ജിജോയ് ജോര്‍ജ്, ജോയിന്റ് സെക്രട്ടറി സായി പ്രസാദ്, ജനറല്‍ കണ്‍വീനര്‍ ശിഹാബുദ്ധീന്‍, നൗഫല്‍ ഉസ്മാന്, ആല്‍ബം ഡയറക്ടര്‍ ഹബീബ് റഹ്മാന്, പ്രൊഡ്യൂസര്‍ ഷെഫീഖ് കോടങ്ങാട്, ആര്‍ജെ. ജിബിന്‍ എന്നിവര്‍ ആല്‍ബം റിലീസില്‍ പങ്കെടുത്തു.