Archived Articles
ഖത്തറില്‍ ഫുട്‌ബോള്‍ ആരാധകരെ വിസ്മയിപ്പിക്കുന്ന ആഘോഷരാവുകള്‍
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ ഫുട്‌ബോള്‍ ആരാധകരെ വിസ്മയിപ്പിക്കുന്ന ആഘോഷരാവുകള്‍ . അല്‍ ബിദ പാര്‍ക്കിലെ ഫാന്‍ സോണിലും കതാറയിലും സൂഖ് വാഖിഫിലുമെന്നല്ല ലുസൈല്‍ ബോളിവാഡിലും ഇന്‍ഡസ്ട്രിയല്‍ ഏരിയയിലുമൊക്കെ എല്ലാവിഭാഗം ആരാധകരേയും പരിഗണിച്ചുകൊണ്ടുള്ള കലാസാംസ്‌കാരിക പരിപാടികളാണ് അരങ്ങേറുന്നത്. ഓരോ വേദിയിലും പതിനായിരങ്ങളാണ് നിത്യവും തടിച്ചുകൂടുന്നത്. കാല്‍പന്തുകളിയാവേശവും കലയും സംസ്‌കാരവും സമന്വയിപ്പിക്കുന്ന ആഘോഷരാവുകള്‍ ലോകകപ്പ് ഖത്തര്‍ അവിസ്മരണീയമാക്കുകയാണ് .