അര്‍ജന്റീനക്കെതിരെ സൗദിക്ക് തകര്‍പ്പന്‍ ജയം
റഷാദ് മുബാറക്
ദോഹ. ഫിഫ 2022 ലോകകപ്പിന്റെ ആദ്യ മല്‍സരത്തില്‍ കരുത്തരായ അര്‍ജന്റീനയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് സൗദിക്ക് തകര്‍പ്പന്‍ ജയം. കാണികള്‍ ആകാംക്ഷയോടെ കാത്തിരുന്ന മല്‍സരം ഇന്ന് ഉച്ചക്ക് ഒരു മണിക്ക് ലുസൈല്‍ സ്‌റ്റേഡിയത്തിലാണ് അരങ്ങേറിയത്.
ലോകകപ്പിന്റെ കലാശപ്പോരാട്ടത്തിന് വേദിയാകുന്ന സ്‌റ്റേഡിയത്തില്‍ 88012 പേരാണ് കളികാണാനെത്തിയത്.
കളിയുടെ ആദ്യ മിനിറ്റുകളില്‍ ലഭിച്ച പെനാല്‍ട്ടിയിലൂടെ സൗദി വലകുലുക്കിയ അര്‍ജന്റീനന്‍ പടക്കുതിരകളെ സൗദിയുടെ ചുണക്കുട്ടികള്‍ പിടിച്ചുകെട്ടുന്ന കാഴ്ചക്കാണ് ലുസൈല്‍ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. ഇരു ടീമുകളും ആദ്യന്തം പൊരുതിക്കളിച്ചതിനാല്‍ ഏറെ ആസ്വാദ്യകരമായിരുന്നു പോരാട്ടം.
ലയണല്‍ മെസ്സിയുടെ അര്‍ജന്റീനയ്ക്കെതിരെ ലോകകപ്പ് മത്സരത്തിന്റെ രണ്ടാം പകുതിയില്‍ സാലിഹ് അല്‍-ഷെഹ്രിയുടെയും സലേം അല്‍-ദൗസരിയുടെയും മിന്നുന്ന വ്യക്തിഗത ഗോളുകളില്‍ സൗദി അറേബ്യ 2-1 ന് ഞെട്ടിച്ചു.