ലോകകപ്പ് സമയത്ത് ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്താന്‍ ജാഗ്രതയോടെ പൊതുജനാരോഗ്യ മന്ത്രാലയം
അമാനുല്ല വടക്കാങ്ങര
ദോഹ: ലോകകപ്പ് സമയത്ത് ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്താന്‍ ജാഗ്രതയോടെ പൊതുജനാരോഗ്യ മന്ത്രാലയം. മുനിസിപ്പല്‍ മന്ത്രാലയത്തിന്റെ പൂര്‍ണസഹകരണത്തോടെയാണ് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നത്. 77 ഫുഡ് സേഫ്റ്റി സ്പെഷ്യലിസ്റ്റുകള്‍ അടങ്ങുന്ന ഒരു ടീം രൂപീകരിച്ചാണ് ലോകകപ്പിനുള്ള ഭക്ഷ്യ സുരക്ഷയുടെ മേല്‍നോട്ടം നടത്തുന്നത്.
എട്ട് സ്റ്റേഡിയങ്ങളിലെ ലോകകപ്പ് സൗകര്യങ്ങള്‍, എല്ലാ ദേശീയ ടീം പരിശീലന കേന്ദ്രങ്ങള്‍, പ്രധാന മാധ്യമ കേന്ദ്രം, ചാമ്പ്യന്‍ഷിപ്പ് സുരക്ഷാ സേനയുടെ സ്ഥലങ്ങള്‍, നിരവധി ആരാധകരുടെ ഒത്തുചേരല്‍ എന്നിവയിലെ എല്ലാ ലോകകപ്പ് സൗകര്യങ്ങളിലും നല്‍കുന്ന ഭക്ഷണത്തിന്റെ സുരക്ഷയും മുനിസിപ്പല്‍് മന്ത്രാലയം പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്.
ഫുഡ് സര്‍വീസ് കമ്പനികള്‍ ഭക്ഷണം തയ്യാറാക്കി കൊണ്ടുപോകുന്ന സ്ഥലങ്ങള്‍, അവ വിളമ്പുന്ന സൈറ്റുകള്‍ തുടങ്ങി ഭക്ഷണ ശൃംഖലയുടെ എല്ലാ ഘട്ടങ്ങളുടെയും മേല്‍നോട്ടം വഹിക്കുക എന്നതാണ് മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ ചുമതല. എട്ട് മുനിസിപ്പാലിറ്റികളിലെയും ആരോഗ്യ നിയന്ത്രണ വകുപ്പുകള്‍ മുഖേന 20,000-ത്തിലധികം വരുന്ന എല്ലാ ഭക്ഷ്യ സ്ഥാപനങ്ങളുടെയും മേല്‍നോട്ടം വഹിക്കുന്നതില്‍ മന്ത്രാലയത്തിന്റെ പ്രധാന പങ്ക് കൂടാതെയാണിത്