Uncategorized

റീട്ടെയില്‍ മാര്‍ട്ടില്‍ നിരവധി ഒഴിവുകള്‍


ദോഹ. ഖത്തറിലെ പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ റീട്ടെയില്‍ മാര്‍ട്ടില്‍ നിരവധി ഒഴിവുകള്‍ . സൂപ്പര്‍മാര്‍ക്കറ്റ് മാനേജര്‍, അസിസ്റ്റന്റ് സൂപ്പര്‍മാര്‍ക്കറ്റ് മാനേജര്‍, സെന്‍ട്രല്‍ ബയര്‍, അസിസ്റ്റന്റ് ബയര്‍, ഫ്‌ളോര്‍ സൂപ്പര്‍വൈസര്‍, സെയില്‍സ് മാന്‍, കസ്റ്റമര്‍ സര്‍വീസ് എക്‌സിക്യൂട്ടീവ് , ബ്രാഞ്ച് എക്കൗണ്ടന്റ്, കാഷ്യര്‍, ഡാറ്റ എന്‍ട്രി ഓപറേറ്റര്‍ , ഡ്രൈവര്‍ എന്നീ തസ്ഥികകളിലാണ് ഒഴിവുള്ളത്. ബന്ധപ്പെട്ട തസ്തികകളില്‍ മൂന്ന് വര്‍ഷത്തില്‍ കുറയാത്ത ഹൈപ്പര്‍മാര്‍ക്കറ്റ് പരിചയം വേണം.

ഖത്തര്‍ ഐഡിയും ട്രാന്‍സ്ഫറബിള്‍ വിസയുമുള്ളവരെയാണ് പരിഗണിക്കുക. ഇന്ത്യ, നേപ്പാള്‍, ശ്രീലങ്ക, ഫിലിപ്പൈന്‍സ് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് മുന്‍ഗണന. ആഗസ്ത് 9 മുതല്‍ 13 വരെ വകറ റീട്ടെയില്‍ മാര്‍ട്ട് ഹൈപ്പര്‍മാര്‍ക്കറ്റില്‍ വാക് ഇന്‍ ഇന്റര്‍വ്യൂ നടക്കും.
hr@aapqatar.com എന്ന വിലാസത്തില്‍ അപേക്ഷ അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 74794665, 50495778 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

Related Articles

Back to top button
error: Content is protected !!